ഗൾഫ് മലയാളികളെപ്പോലെ, ഓസ്ട്രേലിയൻ മലയാളികളെയും അമേരിക്കൻ മലയാളികളെയും യൂറോപ്യൻ മലയാളികളെയും എല്ലാം പ്രവാസി മലയാളി എന്ന ഒരേ പദം കൊണ്ടാണ് നമ്മൾ വിശേഷിപ്പിക്കുന്നത്. എന്നാൽ, വിദേശത്ത് പൌരത്വമെടുത്ത് താമസിക്കുന്ന, ഒരിക്കലും തിരിച്ചു കേരളത്തിലെത്തി സ്ഥിരതാമസമാക്കാത്തവരെയും പ്രവാസി മലയാളികൾ എന്നു വിളിക്കുന്നത് ശരിയാണോ? ഈ വിഷയമാണ് എസ് ബി എസ് മലയാളം ഇവിടെ പരിശോധിക്കുന്നത്. പ്രമുഖ സാഹിത്യകാരൻമാരും മറ്റുള്ളവരും അഭിപ്രായം പങ്കുവയ്ക്കുന്നു.
ഈ വിഷയത്തിൽ ശ്രോതാക്കൾക്കും അഭിപ്രായം അറിയിക്കാവുന്നതാണ്. SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം അവിടെ കമൻറായോ മെസേജായോ അഭിപ്രായം അറിയിക്കുക. അല്ലെങ്കിൽ malayalam.program@sbs.com.au എന്നതിലേക്ക് നിങ്ങളുടെ അഭിപ്രായം ഇമെയിൽ ചെയ്യുക. ഫോണിൽ റെക്കോർഡ് ചെയ്ത് നിങ്ങളുടെ ശബ്ദത്തിലും പ്രതികരണം ഇമെയിൽ ചെയ്യാവുന്നതാണ്.
Share





