ഓസ്‌ട്രേലിയയിലെ ഡെപ്യൂട്ടി ഇന്ത്യന്‍ ഹൈകമ്മീഷണറായി മലയാളിയായ അജയകുമാര്‍ ചുമതലയേറ്റു

ഒരിടവേളയ്ക്കു ശേഷം ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലേക്ക് വീണ്ടുമൊരു മലയാളി എത്തിയിരിക്കുകയാണ്. ഡെപ്യൂട്ടി ഹൈക്കമ്മീഷണറായ എ അജയകുമാര്‍. കണ്ണൂര്‍ സ്വദേശിയായ അജയകുമാര്‍, ഇതിനു മുമ്പ് ഇറാഖിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു. ISIS ആക്രമണം തുടങ്ങുന്ന സമയത്ത് ഇറാഖില്‍ നിന്ന് ഇന്ത്യന്‍ നഴ്‌സുമാരെ രക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ഒപ്പം, ഓസ്‌ട്രേലിയയിലെ പ്രതീക്ഷകളെക്കുറിച്ചും അദ്ദേഹം എസ് ബി എസ് മലയാളം റേഡിയോയോട് സംസാരിക്കുന്നു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share