ഫേസ്ബുക്ക് പോസ്റ്റുകൾ സൂക്ഷിക്കുക; നിങ്ങളുടെ ഓസ്ട്രേലിയൻ വിസയെ ബാധിച്ചേക്കാം

Source: Flickr
ഫേസ്ബുക്ക് പോസ്റ്റുകൾ വെറും കുട്ടിക്കളിയല്ല, നിങ്ങളുടെ ഓസ്ട്രേലിയൻ വിസ റദ്ദാകാൻ വരെ അത് കാരണമായേക്കാം. ഫേസ്ബുക്കിൽ നൽകുന്ന അപ്ഡേറ്റുകൾ വിസ അപേക്ഷകളിൽ തീരുമാനമെടുക്കുമ്പോൾ പരിഗണിക്കുന്ന രീതി മുമ്പു തന്നെയുണ്ടെങ്കിലും, ഈ നവംബർ മുതൽ അത് കർശനമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ സർക്കാർ. PR വിസയിലുള്ളവരെ പോലും ഇത് ബാധിച്ചേക്കാം. താൽക്കാലിക വിസകളിൽ ഉള്ളവർക്കും നവംബർ 18 മുതൽ നിരവധി മാറ്റങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അതേക്കുറിച്ച് വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സ്സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജൻറ് ആയ എഡ്വേർഡ് ഫ്രാൻസിസ്..അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share