സ്ത്രീധന പ്രശ്‍നം: അന്വേഷണം വേണമെന്ന് ഫെഡറൽ സർക്കാർ; നിയമമാക്കാനൊരുങ്ങി വിക്ടോറിയ

Source: Getty Images
സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ നില നിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ ഈ വര്ഷം അവസാനത്തോടെ സ്ത്രീധന വിരുദ്ധ നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ് വിക്ടോറിയൻ സർക്കാർ. മാത്രമല്ല, ഇതിനെതിരെ ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീധനത്തെ ചൊലിയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയും ഇതിന്റെ പ്രചാര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഇന്ത്യൻ വംശജയായ സൈക്യാട്രിസ്റ് ഡോ മഞ്ജുള ഓ കോണർ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....
Share