കവിതയെഴുതുന്ന കാൽപ്പന്തുകളിക്കാർ..

Mangad Ratnakaran
ബ്രസീൽ ലോകകപ്പിന് ഇനി മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഓസ്ട്ര്ലേലിയയിൽ ലോകകപ്പ് ഫുട്ബോളിൻറെ ഔദ്യോഗിക പ്രക്ഷേപണാവകാശമുള്ള എസ് ബി എസ് അതിന്റെ എല്ലാ ആവേശവും ജനങ്ങളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. മലയാളികളുടെ ഫുട്ബോൾ ആവേശം പങ്കുവയ്ക്കാനായി എസ് ബി എസ് മലയാളം റേഡിയോ തുടങ്ങിയ വിവ ബ്രസീൽ എന്ന പരിപാടി ഇനി മുതൽ എല്ലാ വ്യാഴാഴ്ചയും കേൾക്കാം. പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മാങ്ങാട് രത്നാകരനാണ് കളിക്കാരെയും ടീമുകളെയും കളി ചരിത്രത്തെയും കുറിച്ച് സംസാരിക്കുന്നത്. ഇപ്പോൾ, കളിക്കളത്തിൽ നൃത്തച്ചുവടുകൾ തീർക്കുന്ന ആതിഥേയരായ ബ്രസീലിനെക്കുറിച്ച് കേൾക്കാം... (വ്യാഴാഴ്ചകളിൽ വിവ ബ്രസീൽ എന്ന പരിപാടി എസ് ബി എസ് റേഡിയോയിൽ തത്സമയം കേൾക്കാം. രാത്രി എട്ടു മണിക്ക് എസ് ബി എസ് റേഡിയോ 2 കേൾക്കുക. പരിപാടി എങ്ങനെ കേൾക്കാമെന്നറിയാൻ www.sbs.com.au/malayalam എന്ന വെബ് സൈറ്റോ, www.facebook.com/SBSMalayalam എന്ന പേജോ സന്ദർശിക്കുക)
Share