Uber Eats, DoorDash വിതരണക്കാരുടെ വരുമാനം 25% കൂടും; ഡെലിവറി ചാർജ്ജിൽ നേരിയ വർദ്ധനവുണ്ടാകുമെന്ന് കമ്പനികൾ

An Uber Eats driver at work (Getty) Source: Getty / Matthew Horwood
ഓസ്ട്രേലയിയിലെ ഭക്ഷണ വിതരണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിന്, തൊഴിലാളി യൂണിയനും, പ്രമുഖ ഭക്ഷണ ഡെലിവറി കമ്പനികളുമായി ധാരണയായി. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
ഓസ്ട്രേലിയയിലെ ഭക്ഷണ വിതരണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിന് തൊഴിലാളി യൂണിയനും പ്രമുഖ ഭക്ഷണ
ഡെലിവറി കമ്പനികളുമായി ധാരണയായി. ഈ ധാരണ ഫെയർ വർക്ക്സ് കമ്മീഷൻ അംഗീകരിച്ചാൽ അടുത്ത വർഷം ജൂലൈ മുതൽ
25% വരുമാന വർധനവാണ് ഊബർ ഈറ്റ്സിന്റെയും ഡോർ ഡാഷിന്റെയും ഡെലിവറി ഡ്രൈവർമാർക്ക് ലഭിക്കുക. എന്നാൽ
ഇതോടൊപ്പം ഭക്ഷണ ഡെലിവറി ചാർജിൽ നേരിയ വർധനവുണ്ടാകും എന്ന മുന്നറിയിപ്പും കമ്പനികൾ നൽകുന്നുണ്ട്. ഒട്ടേറെ
മലയാളികൾക്ക് താല്പര്യമുള്ള ഈ വാർത്തയുടെ വിശദാംശങ്ങളാണ് എസ്ബിഎസ് മലയാളം ഈ പോഡ്കാസ്റ്റിൽ പരിശോധിക്കുന്നത്
റിപ്പോർട്ടുമായി നിങ്ങൾക്കൊപ്പം ഞാൻ ദീജു ശിവദാസ്. ഓസ്ട്രേലിയൻ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ഇത്തരം വാർത്തകളും വിശേഷങ്ങളുമെല്ലാം
ആധികാരികമായും ആഴത്തിലുമറിയാനായി എസ്ബിഎസ് മലയാളം പോഡ്കാസ്റ്റുകൾ പിന്തുടരുക. നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന എവിടെയും
എസ്ബിഎസ് മലയാളം ലഭ്യമാണ്.
ഓസ്ട്രേലിയയിലേക്ക് പഠിക്കാനായെത്തുന്ന നല്ലൊരു വിഭാഗം രാജ്യാന്തര വിദ്യാർത്ഥികളും കുടിയേറി എത്തുന്നവരുമൊക്കെ ആദ്യം തിരഞ്ഞെടുക്കുന്ന
ജോലികളിലൊന്നാകും ഭക്ഷണ വിതരണം. ഊബർ ഈറ്റ്സും ഡോർ ഡാഷുമാണ് ഓസ്ട്രേലിയയിൽ ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട
കമ്പനികൾ. മുൻപുണ്ടായിരുന്ന ഡെലിവറൂ, ഫുഡോറ എന്നീ കമ്പനികൾക്ക് പുറമേ മെനുലോകം അടുത്തകാലത്ത് പ്രവർത്തനം
നിർത്തിയതോടെ ഭക്ഷണ വിതരണത്തിനായി ഭൂരിഭാഗം ഓസ്ട്രേലിയക്കാരും തിരഞ്ഞെടുക്കുന്നത് ഈ രണ്ട് സേവനങ്ങളാണ്. എന്നാൽ
ഇവയിൽ ജോലിചെയ്യുന്നവർക്ക് ലഭിക്കുന്ന ശമ്പളവും തൊഴിൽ സാഹചര്യങ്ങളുമൊക്കെ ഓസ്ട്രേലിയൻ നിലവാരത്തിന് നിരക്കുന്നതല്ല എന്ന
പരാതി ഉയർന്നുതുടങ്ങിയിട്ട് ഏറെ നാളുകളായി. ഈ സാഹചര്യത്തിൽ ഗിഗ് തൊഴിലാളികൾ എന്നറിയപ്പെടുന്ന ഇത്തരം അസംഘടിത
മേഖലാ ജീവനക്കാർക്കായി ഫെഡറൽ സംസ്ഥാന സർക്കാരുകൾ പുതിയ നിയമങ്ങളും നിയമമാറ്റങ്ങളുമൊക്കെ കൊണ്ടുവരികയും
ചെയ്യുന്നുണ്ട്. ഭക്ഷണ വിതരണ ജീവനക്കാരും ട്രാൻസ്പോർട്ട് വർക്കേഴ്‌സ് യൂണിയനും വർഷങ്ങളായി നടത്തുന്ന ശ്രമങ്ങൾക്കും
ചർച്ചകൾക്കും പിന്നാലെയാണ് ഈ രണ്ട് കമ്പനികളും മിനിമം വേതനം അംഗീകരിക്കാം എന്ന് സമ്മതിച്ചിരിക്കുന്നത്.
അതായത്
ഭക്ഷണ



