കാൽപ്പന്തുകാലത്തിനായി കാത്തിരിക്കുന്നു, ഓസ്ട്രേലിയൻ മലയാളികൾ

fifa.com/worldcup
ബ്രസീലിൽ കാൽപ്പന്തുമാമാങ്കം കിക്കോഫ് ചെയ്യാൻ വിരലിലെണ്ണാവുന്ന ആഴ്ചകൾ മാത്രമാണ് ഇനി ബാക്കി. ഓസ്ട്രേലിയയിൽ ലോകകപ്പിൻറെ ഔദ്യോഗിക മാധ്യമമായ എസ് ബി എസ് ആവേശം മുഴുവൻ ശ്രോതാക്കളിലേക്ക് എത്തിക്കുകയാണ്. ഫുട്ബോൾ പ്രേമികളായ ഓസ്ട്രേലിയയൻ മലയാളികൾ എങ്ങനെയാണ് ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്നത്? ഏതു ടീമിനെയാണ് മലയാളികൾ പിന്തുണയ്ക്കുന്നത്? കളിപ്രേമികൾ മനസു തുറക്കുന്നു... പരിപാടി ഇവിടെ കേൾക്കുകലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളെക്കുറിച്ചുള്ള വിശേഷങ്ങളും വിശകലനങ്ങളും ബ്രസീലിൽ നിന്നുള്ള ആവേശകരമായ റിപ്പോർട്ടുകളും എസ് ബി എസ് മലയാളം റേഡിയോ ഓസ്ട്രേലിയൻ മലയാളികൾക്കായി എത്തിക്കുന്നു. വ്യാഴാഴ്ചകളിൽ രാത്രി എട്ടിനും ഞായറാഴ്ചകളിൽ രാത്രി ഒന്പതിനും എസ് ബി എസ് റേഡിയോ 2 ചാനലിൽ മലയാളം പ്രക്ഷേപണം മറക്കാതെ കേൾക്കുക... കൂടുതൽ വിവരങ്ങൾക്ക് www.facebook.com/SBSMalayalam എന്ന പേജ് സന്ദർശിച്ച് ലൈക്ക് ചെയ്യുക.
Share