ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ഓട്ടിസത്തെക്കുറിച്ച് നിങ്ങള്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ ഡോക്ടറെ നേരില്‍ കാണാന്‍ മറക്കരുത്. ഈ റിപ്പോര്‍ട്ടില്‍ കേള്‍ക്കുന്ന അവകാശവാദങ്ങളെ എസ് ബി എസ് മലയാളം ഒരുതരത്തിലും പിന്തുണയ്ക്കുന്നില്ല
ഫാ. വളമണാല്‍ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം റദ്ദാക്കി; ഓട്ടിസത്തെക്കുറിച്ചുള്ള പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് നടപടി

Source: Facebook/Fr. Dominic Valanmanal
സ്വവര്‍ഗ്ഗ ലൈംഗികതയും നീലച്ചിത്രം കാണുന്നതും ഓട്ടിസം ബാധയ്ക്ക് കാരണമാകും എന്ന പ്രസ്താവനയിലൂടെ വിവാദം സൃഷ്ടിച്ചിരുന്ന ഫാദര്‍ ഡൊമിനിക് വളമണാലിന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം റദ്ദാക്കി. സന്ദര്‍ശനം റദ്ദാക്കാന്‍ എന്താണ് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ ക്യാംപയിന്‍ നടന്നിരുന്നു. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share