എറണാകുളം വിശപ്പുരഹിത ജില്ലയാക്കാൻ 'നുമ്മ ഊണ്'; പദ്ധതി വിപുലീകരിച്ച് ജില്ലാ ഭരണകൂടം

Source: Public Domain
എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ ആവശ്യക്കാർക്ക് സൗജന്യമായി ഭക്ഷണമൊരുക്കുന്ന പദ്ധതിയാണ് 'നുമ്മ ഊണ്'. ഈ വർഷമാദ്യം തുടങ്ങിയ ഈ പദ്ധതി എറണാകുളം ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പെട്രോനെറ്റ് എല്‍ എന്‍ ജി ഫൗണ്ടേഷനും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുമാണ് ഇതിനു പിന്തുണ നല്‍കുന്നത്. ഇതേക്കുറിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റ് അസീസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share