ആരോഗ്യം, HR മേഖലകളിൽ തൊഴിലവസരങ്ങൾ കൂടുന്നു; പ്രചാരണപരിപാടിയുമായി NT സർക്കാർ

Source: Public Domain
നോർത്തേൺ ടെറിട്ടറിയിൽ വർധിച്ചു വരുന്ന തൊഴിലവസരങ്ങൾ ഉയരത്തിക്കാട്ടി Our Life Out Here എന്ന പേരിൽ ഒരു പ്രചാരണപരിപാടി ആരംഭിച്ചിരിക്കുകയാണ് നോർത്തേൺ ടെറിട്ടറി സർക്കാർ. ആരോഗ്യം, HR, ചൈൽഡ് കെയർ ഉൾപ്പടെ നിരവധി മേഖലകളിലാണ് ഇവിടെ തൊഴിലവസരങ്ങൾ വർധിക്കുന്നതായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറുന്നവർക്കും സ്വന്തം തൊഴിൽ മേഖലയിൽ ജോലി ലഭിക്കാത്ത മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർക്കും എത്രത്തോളം പ്രയോജനപ്രദമാകാം. ഇക്കാര്യങ്ങൾ നോർത്തേൺ ടെറിട്ടറിയിലെ മിനിസ്റ്റർസ് അഡ്വൈസറി കൌൺസിൽ ഫോർ മൾട്ടികൾച്ചറൽ അഫയേഴ്സിൽ അംഗമായ ഡാർവിനിലുള സുലാൽ മത്തായി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share