പാട്ടിൻറെ ചരിതം: താളങ്ങളുടെ തന്പുരാൻ ദക്ഷിണാമൂർത്തി...

Wikipedia
എസ് ബി എസ് മലയാളം റേഡിയോയിൽ സംഗീതപ്രേമികൾക്കായി പുതിയ ഒരു പരിപാടി കൂടെ തുടങ്ങുകയാണ്. പാട്ടിൻറെ ചരിതം. മലയാള സിനിമാസംഗീതത്തിൻറെയും സംഗീതസംവിധായകരുടെയും ചരിത്രത്തെക്കുറിച്ചുള്ള ഈ പരിപാടി അവതരിപ്പിക്കുന്നത് ആകാശവാണിയിലെ മുൻ അവതാരകയും ഗായികയുമായ മഞ്ജുള ഉമ്മറാണ്. മലയാള മണമുള്ള പാട്ടുകളുടെ വസന്തകാലം നമുക്ക് നൽകിയ വി ദക്ഷിണാമൂർത്തിയെക്കുറിച്ചുള്ള പരിപാടിയുടെ ആദ്യഭാഗം ഇവിടെ കേൾക്കാം. ദക്ഷിണാമൂർത്തിയുടെ പാട്ടുകളെക്കുറിച്ച് കൂടുതൽ വിശേഷങ്ങൾ പാട്ടിൻറെ ചരിതം പരിപാടിയുടെ അടുത്ത അധ്യാത്തിൽ ഉണ്ടാകും. അടുത്ത അധ്യായം മറക്കാതെ കേൾക്കാൻ www.facebook.com/SBSMalayalam എന്ന പേജ് സന്ദർശിച്ച് ലൈക്ക് ചെയ്യുക. അല്ലെങ്കിൽ വ്യാഴാഴ്ചകളിൽ രാത്രി എട്ടിനും ഞായറാഴ്ചകളിൽ രാത്രി ഒന്പതിനും എസ് ബി എസ് മലയാളം റേഡിയോ മുടങ്ങാതെ കേൾക്കുക
Share