ആശങ്ക പടർത്തി വീണ്ടും ലിസ്റ്റീരിയ ബാധ; കരുതലുകൾ എടുക്കാം

Source: getty images
മെൽബണിൽ ലിസ്റ്ററിയോസിസ് എന്ന രോഗം ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളെയാണ് രോഗം ബാധിച്ചിരിക്കാൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ടുകൾ. തെക്ക് കിഴക്കൻ മെൽബണിലെ ഒരു കേറ്ററിംഗ് കമ്പനിയിൽ നിന്നുള്ള ഭക്ഷണത്തിൽ നിന്നാണ് രോഗം പടർന്നിരിക്കുന്നത്. കഴിഞ്ഞ വര്ഷം റോക്ക് മെലണിലൂടെ പടർന്ന ഈ രോഗം നാല് പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു. രോഗം വീണ്ടും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലിസ്റ്റീരിയോസിസ് എങ്ങനെ ആളുകളെ ബാധിക്കാമെന്നതിനെക്കുറിച്ചും ഇതിനെതിരെ എടുക്കേണ്ട കരുതലുകളെക്കുറിച്ചും വിവരിക്കുകയാണ് മെൽബണിൽ ജി പി ആയ ഡോ പ്രിംന മനോജ്. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share