കൊറോണവൈറസ് വ്യാപനം തടയുന്നതിനുള്ള സാമൂഹിക നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വീടുകളുടെ ഓപ്പൺ ഹോം ഇൻസ്പെക്ഷനും, ലേലവുമെല്ലാം നിർത്തിവച്ചത്.
ഇതോടെ പല പുതിയ രീതികളുമാണ് റിയൽ എസ്റ്റേറ്റ് രംഗത്ത് നടപ്പാക്കിയിരിക്കുന്നത്.
ഓൺലൈൻ ഓക്ഷനുകൾ ഉൾപ്പെടെ ആധുനിക ടെക്നോളജിയുടെ സഹായത്തോടെയാണ് പല ഇടപാടുകളും നടക്കുന്നത്.
ഇതേക്കുറിച്ച് സിഡ്‌നിയിൽ മൂവ് റിയൽറ്റിയിൽ റിയൽ എസ്റ്റേറ്റ് ഏജന്റായ ജോഷി ജോൺ വിവരിക്കുന്നത് ഇവിടെ കേൾക്കാം.