ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളെക്കുറിച്ച് പഠിക്കാനായി ഇന്ത്യന്‍ വനിതാ മാധ്യമസംഘം

Source: SBS
ഓസ്‌ട്രേലിയ-ഇന്ത്യ ബന്ധത്തെക്കുറിച്ചും, ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളെക്കുറിച്ചും പഠിക്കാനായി ഇന്ത്യയിലെ നാലു വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഘം കഴിഞ്ഞയാഴ്ച ഓസ്‌ട്രേലിയ സന്ദര്‍ശിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ വിദേശകാര്യ-വാണിജ്യകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു ഇത്. ഈ സംഘത്തിലെ രണ്ടു മലയാളി മാധ്യമപ്രവര്‍ത്തകര്‍ - ന്യൂസ് മിനിറ്റ് വെബ്‌സൈറ്റ് സ്ഥാപക ധന്യ രാജേന്ദ്രനും, ദ പ്രിന്റ് എക്കണോമിക് റിപ്പോര്‍ട്ടര്‍ രമ്യ നായരും എസ് ബി എസ് മലയാളവുമായി സംസാരിച്ചു. അതു കേള്‍ക്കാം.
Share