ഇന്ത്യൻ സമൂഹത്തിനായുള്ള ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഏജ്‌ഡ് കെയർ സംവിധാനമാണ് മെൽബണിൽ ഉയരാൻ പോകുന്നത്. ഇന്ത്യൻ വംശജർ കൂടുതലായി പാർക്കുന്ന ഡാംഡനോംഗ് കൗൺസിലിലെ നോബിൾ പാർക്കിലാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. 108 ബെഡ്ഡുകളുമായി താമസിയാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തയ്യാറെടുക്കുന്ന ഏജ്‌ഡ്‌കെയറിന്റെ രൂപരേഖയും പുറത്തുവിട്ടു. 2020 അവസാനത്തോടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇതിന്റെ സംഘാടകർ.
ഇന്ത്യയിലെ ഓരോ സംസ്കാരത്തിലുള്ളവർക്കും ഒരു പോലെ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ടാണ് പുതിയ ഏജ്‌ഡ് കെയർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ച FIAV പി ആർ കൺസൽട്ടൻറ് വാസൻ ശ്രീനിവാസൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

Source: Supplied