ഓസ്ട്രേലിയയിൽ ഒരു സ്വയംതൊഴിൽ: വീട്ടിൽവച്ച് വിൽക്കാം, ഇന്ത്യൻ വസ്ത്രങ്ങൾ...

Source: Maya Dileep
ഓസ്ട്രേലിയയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നത് എങ്ങനെയെന്ന് വിവരിക്കുന്ന ഒരു പരമ്പര എസ് ബി എസ് മലയാളം തുടങ്ങുകയാണ്. ഈ പരമ്പരയിലൂടെ, ഓസ്ട്രേലിയയിൽ വിവിധ മേഖലകളിൽ സ്വയം തൊഴിൽ കണ്ടെത്തുന്ന മലയാളികളെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. സ്വന്തമായി എന്ത് തൊഴിൽ ചെയ്യാമെന്നതിനെക്കുറിച്ച് ഒരു ആശയം ഓസ്ട്രേലിയൻ മലയാളികളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ എസ് ബി എസ് മലയാളം ലക്ഷ്യമിടുന്നത്. പരമ്പരയുടെ ഒന്നാം ഭാഗത്തിൽ.... സിമാന ക്രിയേഷൻസ് എന്ന സ്വന്തം സംരംഭത്തിലൂടെ, സുഹൃത്തുക്കളോടൊപ്പം ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങളും ആഭരണങ്ങളും മെൽബണിൽ എത്തിച്ച് വിൽക്കുന്ന മായ ദിലീപ് ഇത് എങ്ങനെ ചെയ്യുന്നു എന്ന് വിവരിക്കുന്നു ...ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share