മൊബൈൽ ഫോണടക്കമുള്ള ഡിജിറ്റൽ ഗാഡ്ജറ്റുകളിൽ നിന്ന് കൃത്യമായ ഇടവേളകളിൽ മാറി നിൽക്കേണ്ടത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഡിജിറ്റൽ അടിമത്തം എന്ന് വിശേഷിപ്പിക്കാവുന്ന ഈ മാനസീക അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ വഴികളുണ്ടോ? സാങ്കേതികവിദ്യയെ പൂർണ്ണമായും ഉപേക്ഷിക്കാതെ തന്നെ, ലളിതമായ ചില ശീലങ്ങളിലൂടെ ഫോൺ ഉപയോഗം നിയന്ത്രിക്കാനും യഥാർത്ഥ ലോകത്തെ ബന്ധങ്ങൾക്കും സർഗ്ഗാത്മകമായ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്താൻ സാധിക്കും. ഇതിനായി ചില ഓസ്ട്രേലിയൻ മലയാളികൾ സ്വീകരിക്കുന്ന പ്രായോഗിക മാർഗ്ഗങ്ങൾ കേൾക്കാം ഈ പോഡ്കാറ്റിലൂടെ.
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.
Share






