- ഇൻറർവ്യൂവിന് ഒരിക്കലും വൈകി ചെല്ലരുത്. കഴിവതും 15-20 മിനിട്ട് മുന്പ് എത്തുക. ഓഫീസിലെ റിസപ്ഷനിസ്റ്റിനോടു പോലും മാന്യമായി പെരുമാറുക.
- ഇൻറർവ്യു ഹോളിൽ കയറിയ ശേഷം, ഇരിക്കാൻ പറയുന്പോൾ മാത്രമേ ഇരിക്കാവൂ.
- ഇൻറർവ്യൂ പാനൽ ചോദിക്കുന്ന ഒരു കാര്യം ഇഷ്ടമായില്ലെങ്കിലും ഒരിക്കലും തർക്കിക്കരുത്
- ഒരിക്കലും മുൻ ജോലിസ്ഥലത്തെക്കുറിച്ചോ മേലുദ്യോഗസ്ഥരെക്കുറിച്ചോ മോശമായി പറയരുത്. അവിടത്തെ പ്രൊഫഷണൽ രഹസ്യങ്ങൾ ഒന്നും ഒരിക്കലും വെളിപ്പെടുത്തുകയും ചെയ്യരുത്
- ചോദ്യങ്ങൾക്ക് മറുപടി പറയുന്പോൾ സത്യസന്ധമായി പ്രതികരിക്കുക
- ഏതെങ്കിലും സാഹചര്യങ്ങൾ കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് STAR രീതിയിൽ മറുപടി പറയാം. - Situation, Task, Action, Result. ഇത് വ്യക്തമായി പരിശീലിക്കുക
ഭാഗം1: ഓസ്ട്രേലിയയിൽ ജോലികൾ എങ്ങനെ കണ്ടെത്താം
ഭാഗം2: അപേക്ഷകൾ എങ്ങനെ എഴുതാം
ഭാഗം3: റെസ്യൂമെ തയ്യാറാക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭാഗം 4: ഇൻറർവ്യൂവിന് പോകും മുന്പ് തയ്യാറെടുക്കുക
- ഇൻറർവ്യൂപാനൽ തിരിച്ച് ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകുന്പോൾ ഉറപ്പായും ചോദിക്കുക. അതിനായി വ്യക്തമായി തയ്യാറെടുക്കണം
- ഉത്തരം അറിയാത്ത ഒരു സാഹചര്യം വന്നാൽ അത് തന്ത്രപരമായി കൈകാര്യം ചെയ്യണം. ആദ്യം ചോദ്യം ആവർത്തിക്കാൻ അഭ്യർത്ഥിക്കാം. എന്നിട്ടും ഉത്തരം കിട്ടുന്നില്ലെങ്കിൽ, “എനിക്ക് ഉത്തരമറിയില്ല, എങ്കിലും കഴിയുന്ന രീതിയിൽ പറയാൻ ശ്രമിക്കട്ടേ?” എന്നു ചോദിക്കാം
- ഇൻറർവ്യൂ കഴിഞ്ഞാൽ അവസരത്തിന് നന്ദി പറഞ്ഞുകൊണ്ട് ഒരു ഇമെയിൽ അയക്കാവുന്നതാണ്.