തൊഴിലവസരങ്ങൾ കണ്ടെത്താനുള്ള പ്രധാന മാർഗ്ഗങ്ങൾ
- പ്രധാന വെബ്സൈറ്റുകൾ - www.seek.com.au, www.mycareer.com.au
- പൊതുമേഖലാ ജോലികൾ തെരയാൻ - www.jobseeker.org.au
- വോളന്റീയറിംഗ് അവസരങ്ങൾ കണ്ടെത്താൻ - www.probonoaustralia.com.au
- LinkedIn പ്രൊഫൈൽ ഓസ്ട്രേലിയൻ തൊഴിൽ വിപണിയിൽ ഏറെ നിർണായകം. തൊഴിലുടമകളും ഇത് പരിശോധിക്കും. LinkedIn Jobs ലൂടെ തൊഴിലവസരങ്ങൾ കണ്ടെത്താം.
- തൊഴിൽ മേഖലയിലെ അസോസിയേഷനുകൾ, ഡിസ്കഷൻ ഗ്രൂപ്പുകൾ, എന്നിവയിൽ ചേരുക. നെറ്റ് വർക്കിംഗിന് അത് സഹായിക്കും
- അസോസിയേഷനുകൾ നടത്തുന്ന സെമിനാറുകളും ചർച്ചാപരിപാടികളും പങ്കെടുക്കുക. പുറത്ത് പരസ്യം ചെയ്യാത്ത തൊഴിലവസരങ്ങൾ പോലും ഇതിലൂടെ കണ്ടെത്താം
- റിക്രൂട്ട്മെൻറ് ഏജൻസികൾക്ക് റെസ്യൂമെ അയച്ച് വെറുതെ ഇരിക്കാതെ, അവരെ നേരിട്ട് വിളിച്ചു സംസാരിക്കുക. എന്നിട്ട് നേരിൽ കാണാൻ ശ്രമിക്കുക. ഇത് ഏറെ പ്രധാനം
- നിരവധി പുതിയ ഇന്ത്യൻ കന്പനികൾ ഓസ്ട്രേലിയയിൽ നിക്ഷേപം നടത്തുന്നുണ്ട്. പ്രത്യേകിച്ച് ഐ ടി ഉൾപ്പെടെയുള്ള മേഖലകളിൽ. അവയുടെ റിക്രൂട്ട്മെൻറിൽ ഇന്ത്യൻ വംശജർക്ക് അവസരങ്ങൾ ലഭിക്കാം.
- ജോലി കിട്ടിയില്ലെങ്കിൽ പോലും, കാണുന്ന ജോലികൾക്കെല്ലാം അപേക്ഷ അയയ്ക്കുന്നത് ഒഴിവാക്കുക. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാം.
ഇതിൻറെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ മുകളിലെ പ്ലേയർ ബട്ടൻ ക്ലിക്ക് ചെയ്ത് അഭിമുഖം പൂർണ്ണമായും കേൾക്കുക. ഓസ്ട്രേലിയയിൽ അപേക്ഷകൾ അയക്കുന്പോളും, റെസ്യൂമെയും സെലക്ഷൻ ക്രൈറ്റീരിയ സ്റ്റേറ്റ്മെൻറും തയ്യാറാക്കുന്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരന്പരയുടെ അടുത്ത ഭാഗത്തിൽ കേൾക്കാം. അതു കേൾക്കാൻ SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.