വിഷക്കൂണുകളെക്കുറിച്ച് മുന്നറിയിപ്പ്: കൂണുകൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

Source: AAP
ഓസ്ട്രേലിയയിൽ വിഷക്കൂണുകൾ വ്യാപകമാകുന്നതിനെത്തുടർന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വിക്ടോറിയയിലെ ആരോഗ്യ വകുപ്പ്. തുടർച്ചയായ മഴയെതുടർന്ന് വിവിധ തരത്തിലുള്ള വിഷക്കൂണുകൾ കണ്ടുവരുന്നുണ്ടെന്നും ജനങ്ങൾ ഇവ ശേഖരിച്ച് ഉപയോഗിക്കരുതെന്നുമാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ എങ്ങനെ തിരിച്ചറിയാമെന്നും കൂണുകൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും മെൽബണിൽ പ്ലാന്റ് ബയോളജിസ്റ്റും അഗ്രികൾച്ചർ വിക്ടോറിയയിൽ അഗ്രികൾച്ചർ സയന്റിസ്റ്റുമായ ഡോ ഷിംന സുധീഷ് വിശദീകരിക്കുന്നത് കേൾക്കാം ...
Share