വിഷക്കൂണുകൾ എങ്ങനെ തിരിച്ചറിയാം ?
ഓസ്‌ട്രേലിയയുടെ എല്ലാ ഭാഗത്തും ശിശിരകാലമാകുന്നതോടെയാണ് വിഷക്കൂണുകൾ കണ്ടു വരുന്നത്. നല്ല കൂണുകളെയും വിഷക്കൂണുകളെയും കണ്ണുകൾ കൊണ്ട് തിരിച്ചറിയുക എളുപ്പമല്ല. ഓസ്‌ട്രേലിയയിലെ വിവിധ ലബോറട്ടറികളിൽ കൂണുകളിലെ വിഷം കണ്ടെത്താൻ പരിശോധനകൾ നടത്താറുണ്ട്. മാത്രമല്ല ഡി എൻ എ പരിശോധനയോലൂടെയും ഇവ തിരിച്ചറിയാം എന്ന് അഗ്രികൾച്ചർ വിക്ടോറിയയിൽ അഗ്രികൾച്ചർ സയന്റിസ്റ് ആയ ഡോ ഷിംന സുധീഷ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

Source: SBS
കൂണുകൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?
സൂപ്പർ മാർക്കറ്റുകളിൽ നിന്നും, വിശ്വാസയോഗ്യമായിടത്തു നിന്നും മാത്രം കൂണുകൾ വാങ്ങുന്നതാണ് ഏറ്റവും ഉചിതമെന്ന് ഡോ ഷിംന ചൂണ്ടിക്കാട്ടി. കൂണുകളുടെ യഥാർത്ഥ ഉറവിടം ഇവർക്ക് അറിയാവുന്നതുകൊണ്ട് തന്നെ ഇവിടെ നിന്നും വാങ്ങുന്ന കൂണുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കും.
പാചകം ചെയ്യുന്നത് വഴി വിഷാംശം ഇല്ലാതാകുമോ?
വിഷക്കൂണുകളുടെ എല്ലാ ഭാഗങ്ങളും ഒരുപോലെ വിഷാംശം നിറഞ്ഞതായതിനാൽ പാചകം ചെയ്യുന്നത് കൊണ്ടോ, ഇതിന്റെ തൊലി കളയുന്നതുകൊണ്ടോ ഒന്നും തന്നെ ഇതിലെ വിഷം ഇല്ലാതാക്കാൻ കഴിയില്ല എന്ന് ഡോ ഷിംന സുധീഷ് വ്യകതമാക്കി.
ഓസ്‌ട്രേലിയയിൽ കണ്ടുവരുന്ന വിഷക്കൂണുകളും കേരളത്തിലെ വിഷക്കൂണുകളും ഒന്ന് തന്നെയോ? വിഷക്കൂണുകൾ കഴിച്ചു എന്ന് മനസിലായാൽ എന്ത് ചെയ്യണം? ഇക്കാര്യങ്ങളും ഡോ ഷിംന സുധീഷ് വിശദീകരിക്കുന്നു. അഭിമുഖം കേൾക്കാം...