ഇൻറർവ്യൂവിന് തയ്യാറെടുക്കുന്പോൾ...
- വേണ്ടത്ര തയ്യാറടുപ്പോടെ മാത്രമേ ഇൻറർവ്യൂവിന് പോകാവൂ.
- ഇൻറർവ്യൂവിനായി വിളിക്കുന്നതിന് മുന്പു തന്നെ LinkedIn പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം. റെസ്യൂമെയിലുള്ള വിവരങ്ങൾ തന്നെയാകണം ലിങ്ക്ഡ് ഇന്നിലും.
- കന്പനിയെക്കുറിച്ചുള്ള കഴിയുന്നത്ര വിവരങ്ങൾ ഇൻറർവ്യൂവിന് പോകുന്നതിന് മുന്പ് ശേഖരിക്കുക
- ഇൻറർവ്യൂവിന് പോകുന്നതിന് മുന്പ് അപേക്ഷയും റെസ്യൂമെയും ഒരിക്കൽ കൂടി വായിച്ചു നോക്കുക.
- ഇൻറർവ്യൂ ദിവസം രാവിലെ ആരോടെങ്കിലും ഒരുപാട് സംസാരിക്കാൻ ശ്രമിക്കുക. മറ്റാരും കൂടെയില്ലെങ്കിൽ സ്വയം സംസാരിക്കുന്നതും നല്ലതാകും
ഭാഗം1: ഓസ്ട്രേലിയയിൽ ജോലികൾ എങ്ങനെ കണ്ടെത്താം
ഭാഗം2: അപേക്ഷകൾ എങ്ങനെ എഴുതാം
ഭാഗം3: റെസ്യൂമെ തയ്യാറാക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഇൻറർവ്യൂവിന് പോകുന്പോഴുള്ള വസ്ത്രധാരണം വളരെ പ്രധാനപ്പെട്ടതാണ്
- കോർപ്പറേറ്റ് സ്ഥാപനങ്ങളിലൊക്കെ ഇൻറർവ്യൂവിന് പോകുന്പോൾ ഏറ്റവും ഫോർമൽ ആയ വസ്ത്രധാരണമാണ് നല്ലത്
- ഏതു ജോലിക്കാണോ ശ്രമിക്കുന്നത് അതിന് അനുസരിച്ചു വേണം വസ്ത്രധാരണം
- പുതിയ വസ്ത്രങ്ങൾ വാങ്ങിയ ഉടൻ ഇൻറർവ്യൂവിന് ധരിക്കരുത്. ഇട്ടു പരിചയമുള്ള വസ്ത്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ
- ഇൻറർവ്യൂവിന് എത്തുന്പോൾ വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക
- രൂക്ഷഗന്ധമുള്ള പെർഫ്യൂമുകൾ ഉപയോഗിക്കരുത്
(ഇൻറർവ്യൂ പാനലിന് മുന്നിലെത്തുന്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, എങ്ങനെ മറുപടി പറയണമെന്നുമുള്ള കാര്യങ്ങൾ അടുത്തയാഴ്ച എസ് ബി എസ് മലയാളം റേഡിയോയിൽ. അടുത്ത ഭാഗം മറക്കാതെ കേൾക്കാൻ, SBS Malayalam റേഡിയോയുടെ ഫേസ്ബുക്ക് പേജ് ഇവിടെ ലൈക്ക് ചെയ്യുക. )