കുടിയേറിയെത്തുന്നവർ എക്സ്പീരിയൻസ് അനുസരിച്ച് മൂന്നു മുതൽ നാലു വരെ പേജുള്ള റെസ്യൂമെ എഴുതാം
മുന്പ് ജോലി ചെയ്ത കന്പനികളെക്കുറിച്ച് അധികം വിശദാംശങ്ങൾ എഴുതേണ്ട കാര്യമില്ല. ജോലി ചെയ്ത സ്ഥാപനങ്ങളെയല്ല, സ്വയം മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുക
എല്ലാ ജോലിക്കും ഒരേ റെസ്യൂമെ അയക്കുന്ന രീതി നല്ലതല്ല. എന്നാൽ പൊതുവായി നൽകാവുന്ന വിവരങ്ങൾ എഴുതി തയ്യാറാക്കി വക്കാം. എല്ലാ റെസ്യൂമേയിലും അത് ഉപയോഗിക്കാം
തൊഴിൽ പരിചയത്തെക്കുറിച്ച് എഴുതുന്പോൾ, എന്തു ചെയ്തു എന്ന് എഴുതുന്നതിനെക്കാൾ, എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാക്കി, മുൻ ജോലികളിൽ എങ്ങനെയൊക്കെ വിജയിച്ചു എന്ന കാര്യം എഴുതുക.
ഭാഗം1: ഓസ്ട്രേലിയയിൽ ജോലികൾ എങ്ങനെ കണ്ടെത്താം
ഭാഗം2: അപേക്ഷകൾ എങ്ങനെ എഴുതാം
ഓവർ ക്വാളിഫൈയിഡ് ആയി എന്ന പേരിൽ തൊഴിലവസരങ്ങൾ നഷ്ടമാകുന്നത് ഇപ്പോൾ കുറവാണ്. എന്നാൽ, ചെറിയ സ്ഥാനത്തക്ക് അപേക്ഷിക്കുന്പോൾ, അതിനു പറ്റിയ യോഗ്യതകളും സ്കില്ലും പ്രാധാന്യത്തോടെ എഴുതുക
വിദ്യാഭ്യാസ യോഗ്യതകൾ കഴിവതും റെസ്യൂമെയിൽ അവസാനം മാത്രം എഴുതുക
പ്രായം, ജനനത്തീയതി, ലൈസൻസ് നന്പർ തുടങ്ങിയ കാര്യങ്ങൾ റെസ്യൂമെയിൽ ഉൾപ്പെടുത്താൻ പാടില്ല. അത് പ്രതികൂലമാകാൻ സാധ്യതയുണ്ട്.
എന്നാൽ, കരിയറിൽ നല്ലൊരു ഇടവേളയുണ്ടെങ്കിൽ, അതേക്കുറിച്ച് വ്യക്തമായി എഴുതുന്നത് നല്ലതാണ്. ആ സമയത്ത് കുടുംബകാര്യങ്ങൾ നോക്കുകയായിരുന്നെങ്കിൽ, അതിലൂടെ എന്തെല്ലാം സ്കിൽ ലഭിച്ചു എന്ന കാര്യം വ്യക്തമാക്കാം. ഇത് കൂടുതൽ ഗുണകരമാകും.
കരിയറിൽ ഇടവേളയുണ്ടാകുന്നത് തെറ്റല്ല. അത് ജോലിയെ ബാധിക്കുകയുമില്ല. എന്നാൽ, അത് റെസ്യൂമെയിൽ വ്യക്തമാക്കണം.
സെലക്ഷൻ ക്രൈറ്റീരിയ സ്റ്റേറ്റ്മെൻറ് എഴുതുന്പോൾ അത് കൂടുതൽ യോഗ്യതകൾ വ്യക്തമാക്കാനുള്ള അവസരമായി കാണുക
പൊതുമേഖലാ ജോലികൾക്കാണെങ്കിൽ പാരഗ്രാഫ് രൂപത്തിൽ എഴുതണം. എന്നാൽ സ്വകാര്യ ജോലികൾക്ക് ഡോട്ട് പോയിൻറായി എഴുതുന്നതാണ് ഉചിതം
എന്തു ചെയ്തു എന്നു പറയുന്നതിന് പകരം, വ്യക്തമായ ഉദാഹരണം നൽകണം
I can manage teams എന്നു പറയുന്നതിന് പകരം managed teams comprising of five to 15 staff എന്ന രീതിയിൽ എഴുതുന്നതാകും ഉചിതം
പൊതുമേഖലാ ജോലികൾക്ക് സെലക്ഷൻ ക്രൈറ്റീരിയ എഴുതുന്പോൾ ശ്രദ്ധിക്കേണ്ട കൂടുതൽ കാര്യങ്ങൾ ഇവിടെ ക്ലിക്ക് ചെയ്താൽ ലഭിക്കും.