ഓസ്‌ട്രേലിയയിൽ നഴ്‌സായി എങ്ങനെ ജോലി ചെയ്യാം: രജിസ്ട്രേഷൻ, പരീക്ഷാ ചെലവുകൾ, അവസരങ്ങൾ...

WIP_nursing_stock_pop.jpg

Between 2023 and 2024, registrations for international nurses in Australia surged by nearly 50 per cent compared with the previous year and have tripled since pre-COVID levels.

വിദേശത്തുള്ള നഴ്‌സുമാർക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാൻ എന്തൊക്കെ രജിസ്ട്രേഷനുകളാണ് ആവശ്യമുള്ളത്? ഇതിനായുള്ള NMBA യോഗ്യതകൾ എന്താണ്? OSCE പരീക്ഷ, ഇതിനാവശ്യമായ ചെലവുകൾ, മറ്റ് മാനദണ്ഡങ്ങൾ, ഓസ്ട്രേലിയയിലെ നഴ്‌സിംഗ് അവസരങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി അറിയാം, ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ പ്രത്യേക എപ്പിസോഡിലൂടെ...


ഓസ്‌ട്രേലിയയിൽ ഒരു നല്ല കരിയർ കെട്ടിപ്പടുക്കാനാവശ്യമായ പ്രായോഗിക അറിവുകൾ പങ്കുവെയ്ക്കുന്ന ഓസ്ട്രേലിയൻ വഴികാട്ടിയുടെ പ്രത്യേക പരമ്പരയാണ് വർക്ക് ഇൻ പ്രോഗ്രസ്. കുടിയേറ്റക്കാർക്കായുള്ള പ്രയോഗിക വിവരങ്ങളാണ് ഈ ലേഖനം പങ്കുവെയ്ക്കുന്നത്. പ്രചോദനം പകരുന്ന കൂടുതൽ കഥകൾക്കും വിദഗ്ദ്ധ ഉപദേശങ്ങൾക്കുമായി എല്ലാ എപ്പിസോഡുകളും കേൾക്കുക.

ഓസ്‌ട്രേലിയയിൽ ഒരു നഴ്‌സിംഗ് കരിയർ കെട്ടിപ്പടുക്കുന്നതിന് എന്താണ് ചെയ്യേണ്ടത്? പരീക്ഷകൾ, ഫീസ്, തൊഴിലവസരങ്ങൾ, ശമ്പളാനുകൂല്യങ്ങൾ... അങ്ങനെ അറിയേണ്ടതെല്ലാം ഇറ്റാലിയൻ നഴ്‌സ് മാർട്ടിന ഫെറിയുടെ കഥയിലൂടെയും വിദഗ്ദരുടെ നിർദ്ദേശങ്ങളിലൂടെയും ഈ എപ്പിസോഡിൽ പങ്കുവെയ്ക്കുന്നു.
ആരോഗ്യ സംരക്ഷണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഓരോ വർഷവും ആയിരക്കണക്കിന് നഴ്സുമാരെയാണ് ഓസ്ട്രേലിയ സ്വാഗതം ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തേക്കെത്തുന്ന നഴ്സുമാരുടെ എണ്ണം റെക്കോർഡ് നിരക്കിലാണ് മുന്നോട്ട് പോകുന്നത്. രാജ്യത്തുടനീളം ഗുണനിലവാരമുള്ള രോഗീ പരിചരണം ഉറപ്പാക്കുന്നതിനായി ആശുപത്രികളും മറ്റ് ആരോഗ്യ സേവനങ്ങളും നഴ്സുമാരെയാണ് ആശ്രയിക്കുന്നത്. ഇത് വൈദഗ്ധ്യമുള്ള നഴ്സിംഗ് പ്രൊഫഷണലുകളുടെ ആവശ്യകത വർദ്ധിപ്പിക്കുന്നുണ്ട്.
Martina Ferri today, working at the at Women's and Children's Hospital in Adelaide..jpg
Martina Ferri - a nurse working at the at Women's and Children's Hospital in Adelaide.
ഓസ്‌ട്രേലിയയിലെ വിദേശ നഴ്സുമാരുടെ രജിസ്ട്രേഷനിൽ മുൻ വർഷത്തെ അപേക്ഷിച്ച് 2023 നും 2024 നും ഇടയിൽ, ഏകദേശം 50% ൻറെ വർദ്ധനവാണ് ഉണ്ടായത്. കൊവിഡിന് മുമ്പുള്ള കണക്കിനേക്കാൾ മൂന്ന് ഇരട്ടിയാണിത്.

ശ്രദ്ധേയമായ ഈ വളർച്ച വൈദഗ്ധ്യമുള്ള നഴ്‌സുമാരുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയെയും, ഓസ്‌ട്രേലിയൻ ആരോഗ്യ മേഖലയ്ക്ക് വിദേശ നഴ്സുമാർ നൽകുന്ന ഗണ്യമായ സംഭാവനയെയും പ്രതിഫലിപ്പിക്കുന്നു.

ഇത്തരത്തിൽ ഓസ്ട്രേലിയയിലേക്കെത്തിയ നഴ്സുമാരിൽ ഒരാളാണ് ഇറ്റലിക്കാരിയായ മാർട്ടിന ഫെറി. ഇപ്പോൾ അവർ അഡലെയ്ഡിലെ സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിയിൽ ജോലി ചെയ്യുന്നു.

വൈദഗ്ധ്യമുള്ള നഴ്‌സുമാരുടെ ആവശ്യം രാജ്യത്ത് കൂടുതലാണെങ്കിലും, രജിസ്ട്രേഷനിലേക്കുള്ള പാത ദീർഘവും ചെലവേറിയതും സങ്കീർണ്ണവുമാണ്. രജിസ്ട്രേഷൻ ലഭിക്കാൻ മാർട്ടിന ഫെറിക്ക് രണ്ട് വർഷത്തിലധികം സമയമെടുത്തു.

ഇറ്റലിയിൽ നിന്നാണ് അവർ നടപടി ക്രമങ്ങൾ ആരംഭിച്ചത്.

വിദേശ നഴ്‌സുമാർക്കാവശ്യമായ യോഗ്യതകൾ എന്തൊക്കെയാണ്?

വിദേശത്തിരുന്ന് തന്നെ മാർട്ടിന തന്റെ നഴ്‌സിംഗ് രജിസട്രേഷനായയുള്ള ശ്രമങ്ങൾ തുടങ്ങി. നിങ്ങൾ ഓസ്‌ട്രേലിയയിൽ ഇല്ലെങ്കിൽ പോലും നിങ്ങൾക്ക് ഈ പ്രക്രിയ ആരംഭിക്കാൻ കഴിയുമെന്ന് മാർട്ടീന പറയുന്നു.

നിങ്ങളുടെ മാതൃരാജ്യത്തെ റെഗുലേറ്ററി ബോഡി നിങ്ങളുടെ നഴ്സിംഗ് യോഗ്യതകൾ അംഗീകരിക്കുക എന്നതാണ് ആദ്യപടി. ഇതിനാവശ്യമായ എല്ലാ രേഖകളും ശരിയാക്കി എടുക്കാൻ മാർട്ടീനയ്ക്ക് ഒരു വർഷത്തിലധികം എടുത്തു.

ഓസ്‌ട്രേലിയയിൽ നഴ്‌സോ, മിഡ്‌വൈഫോ ആയി ജോലി ചെയ്യാൻ, താഴെപ്പറയുന്ന യോഗ്യതകൾ ആവശ്യമാണ്:
  • നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് ഓസ്‌ട്രേലിയയിൽ (NMBA) രജിസ്റ്റർ ചെയ്തിരിക്കണം.
  • ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പ് വഴി വിസയ്ക്കായി അപേക്ഷിക്കണം.
Midwifery Board Australia 1024
The Nursing and Midwifery Board of Australia (NMBA) Chair, Veronica Casey. Credit: Rob Little/Colour by RLDI

നഴ്‌സിംഗ് രജിസ്ട്രേഷനായി വിദേശത്ത് നിന്നും അപേക്ഷിക്കാൻ സാധിക്കുമോ?

അതെ — നിങ്ങൾ ഓസ്‌ട്രേലിയയിലേക്ക് വരുന്നതിന് മുമ്പ് തന്നെ ഈ പ്രക്രിയ ആരംഭിക്കാവുന്നതാണ്.

രജിസ്ട്രേഷനും ഇമിഗ്രേഷനും രണ്ട് വ്യത്യസ്ത പ്രക്രിയകളാണെന്ന് നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് ഓസ്‌ട്രേലിയയുടെ ചെയർപേഴ്‌സൺ വെറോണിക്ക കേസി ചൂണ്ടിക്കാട്ടി. അവ പരസ്പരം ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഒരേ സംവിധാനമല്ല. അതുകൊണ്ട് തന്നെ തുടക്കത്തിലെ ആ വ്യത്യാസം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും വെറോണിക്ക പറയുന്നു.

ക്രിമിനൽ പശ്ചാത്തല പരിശോധന, നിലവിലെ ജോലിയുടെ വിവരങ്ങൾ പോലുള്ള മാനദണ്ഡങ്ങളെ പറ്റി വ്യക്തത ലഭിക്കാൻ NMBA യുടെ ഓൺലൈൻ ടൂൾ സഹായിക്കും. NMBA’s online self-assessment tool NMBA യുടെ ഓൺലൈൻ ടൂൾ സഹായിക്കും.

ഓസ്‌ട്രേലിയയിൽ നഴ്‌സിംഗ് രജിസ്ട്രേഷൻ ലഭിക്കാൻ എത്ര കാലമെടുക്കും?

നഴ്സിംഗ് രജിസ്ട്രേഷനുള്ള സമയപരിധി അപേക്ഷകരുടെ രാജ്യത്തേയും വ്യക്തിപരമായ സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കും.

മാർട്ടിനയെ സംബന്ധിച്ചിടത്തോളം, ഈ രജിസ്ട്രേഷൻ പ്രക്രിയയ്ക്ക് രണ്ട് വർഷത്തിൽ കൂടുതൽ സമയമെടുത്തു.

മറ്റ് ചിലർക്ക് ഒരു പക്ഷെ ഇതിലും വേഗത്തിൽ കിട്ടിയിട്ടുണ്ടാകാം. പക്ഷേ പല വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നത് ഇത് ഒരു പെട്ടെന്നുള്ള യാത്രയല്ല എന്നാണ്.

വിദേശ നഴ്‌സുമാർ ഓസ്ട്രേലിയയിൽ ഏതൊക്കെ പരീക്ഷകൾ പാസ്സാകണം?

ഇംഗ്ലീഷ് ഭാഷാ യോഗ്യതകൾക്ക് പുറമേ, വിദേശ നഴ്സുമാർ രണ്ട് പ്രധാന പരീക്ഷകളിൽ വിജയിച്ചിരിക്കണം.
  • ഒരു മൾട്ടിപ്പിൾ ചോയ്‌സ് പരീക്ഷ.
  • ഒബ്ജക്റ്റീവ് സ്ട്രക്ചേർഡ് ക്ലിനിക്കൽ പരീക്ഷ (OSCE), കൂടാതെ ഒരു ക്ലിനിക്കൽ സ്‌കിൽസ് ടെസ്റ്റ്.

കുടിയേറിയെത്തുന്നവർക്ക് ഓസ്‌ട്രേലിയയിൽ നഴ്‌സിംഗ് പഠിക്കാൻ എത്ര ചെലവാകും?

OSCE പരീക്ഷയ്ക്ക് മാത്രം 4,000 ഡോളർ ചെലവായെന്ന് മാർട്ടിന പറയുന്നു. കൂടാതെ, ട്രെയിനിംഗ് കോഴ്സിനായി 2,500 ഡോളർ കൂടി ചെലവിട്ടു. മാർട്ടിനയുടെ അനുഭവത്തിൽ ഒരു തവണ പരീക്ഷ എഴുതുന്നതിനായി ഏകദേശം 6,500 ഡോളർ ചെലവാകും.

വിജയിച്ചില്ലെങ്കിൽ, നിങ്ങൾ വീണ്ടും ഫീസടച്ച് പരീക്ഷ എഴുതണം. ഫീസിനത്തിൽ മാറ്റങ്ങൽ വരുന്നതിനാൽ പുതിയ ഫീസ് നിരക്കുകൾ പരിശോധിക്കുന്നത് എപ്പോഴും നല്ലതാണ്.
Karen Grace, the National Director of Professional Practice at the Australian College of Nursing..jpg
Karen Grace, the National Director of Professional Practice at the Australian College of Nursing.

ഓസ്‌ട്രേലിയയിൽ വിദേശ നഴ്‌സുമാർക്കുള്ള തൊഴിലവസരങ്ങൾ എന്തെല്ലാമാണ്?

വിദേശ നഴ്‌സുമാർക്ക് അവരുടെ താൽപ്പര്യങ്ങളും, മുൻഗണനകളും അനുസരിച്ച് ടെലി ഹെൽത്ത് സേവനങ്ങളിൽ മുതൽ വലിയ നഗരങ്ങളിലെ ആശുപത്രികളിൽ വരെ വ്യത്യസ്ത തൊഴിലവസരങ്ങൾ കണ്ടെത്താനാകും.

ഈ രാജ്യത്തിന്റെ വലിപ്പവും, വ്യാപ്തിയും, ആരോഗ്യ മേഖലയിലെ വ്യത്യസ്തമായ സാഹചര്യങ്ങളും എല്ലാവരും മനസ്സിലാക്കേണ്ടതുണ്ടെന്ന് ഓസ്‌ട്രേലിയൻ കോളേജ് ഓഫ് നഴ്‌സിംഗിലെ കാരെൻ ഗ്രേസ് വിശദീകരിക്കുന്നു.

ഒരു നഴ്‌സായി ഓസ്‌ട്രേലിയയിലേക്ക് വരുന്നത് നേട്ടമാണോ?

സമയ നഷ്ടം, കഷ്ടപ്പാട്, സാമ്പത്തിക ചെലവ് ഇവയെല്ലാം കൂടുതലാണെങ്കിലും നഴ്സായി ഓസ്ട്രേലിയയിലേക്ക് വരുന്നത് ജീവിതത്തെ മാറ്റി മറിക്കുന്ന ഒന്നാണെന്ന് മാർട്ടിനയെ പോലുള്ള നഴ്സുമാരും മേഖലയിലെ വിദ്ഗദരും ചൂണ്ടിക്കാട്ടുന്നു.

പ്രതികൂല സാഹചര്യങ്ങളുണ്ടായാലും പിൻമാറരുതെന്നാണ് മാർട്ടിന പറയുന്നത്.

"ഇത് ഞാൻ ഒരിക്കലും പൂർത്തിയാക്കില്ലെന്ന് കരുതിയ നിമിഷങ്ങളുണ്ടായിരുന്നു. പക്ഷേ ദൃഢനിശ്ചയത്തോടെയും ശ്രദ്ധയോടെ ഞാൻ പരിശ്രമം തുടർന്നു. പിന്തിരിഞ്ഞ് നോക്കുമ്പോൾ, എൻറെ കഠിനാധ്വാനത്തിന് ഫലമുണ്ടായെന്ന് എനിക്ക് പറയാൻ കഴിയും.”
മാർട്ടിന കൂട്ടിച്ചേർത്തു.

Disclaimer: This article presents one example of a migrant’s journey into the nursing profession in Australia. The information provided is accurate at the time of publishing but may change over time. Individuals interested in working as a nurse should seek tailored advice from official sources, such as the Australian Health Practitioner Regulation Agency (AHPRA), the Nursing and Midwifery Board of Australia (NMBA), the Department of Health and Aged Care, and relevant state or territory health authorities and professional associations.

Share

Recommended for you

Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service