ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് ബാധ കൂടിയിരിക്കുന്ന സാഹചര്യത്തിൽ കർശന നടപടികൾ അധികൃതർ സ്വീകരിച്ച് തുടങ്ങിയിരിക്കുകയാണ്.
പൊതുപരിപാടികൾ റദ്ദാക്കാനും സ്കൂളുകൾ അടച്ചിടാനും ഉൾപ്പെടെയുള്ള ആലോചനകളുണ്ട്.
സിഡ്നിയിലും മെൽബണിലും വൈറസ് ബാധ സ്ഥിരീകരിച്ച ചില സ്കൂളുകൾ അടച്ചിടുകയും ഉണ്ടായി.
സ്കൂളുകൾ അടച്ചാൽ കുട്ടികളെ നോക്കുന്ന കാര്യവും ജോലിയും മാതാപിതാക്കൾ എങ്ങനെ ഒരുമിച്ചു കൊണ്ടുപോകും?
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളി രക്ഷിതാക്കൾ ഇതേക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്ന് കേൾക്കാം പ്ലെയറിൽ നിന്ന്.