SKIP TO MAIN CONTENT

ഹൈദരാബാദിൽ നീതി നടപ്പായി എന്ന് കരുതുന്നുണ്ടോ?

news
Activists protest against rape cases in different Indian cities, in Kolkata, India, 09 December 2019. Source: AAP Image/EPA/PIYAL ADHIKARY

ഹൈദരാബാദില്‍ ഒരു യുവ ഡോക്ടറെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത്, ചുട്ടുകൊന്ന കേസിലെ നാലു പ്രതികൾ പൊലീസ് വെടിവെയ്‌പ്പിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, എസ് ബി എസ് മലയാളം ഇതേക്കുറിച്ചുള്ള ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ തേടി.


Published

Updated

By Deeju Sivadas, Delys Paul

Source: SBS


Skip to podcast episode content

ഹൈദരാബാദില്‍ ഒരു യുവ ഡോക്ടറെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത്, ചുട്ടുകൊന്ന കേസിലെ നാലു പ്രതികൾ പൊലീസ് വെടിവെയ്‌പ്പിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, എസ് ബി എസ് മലയാളം ഇതേക്കുറിച്ചുള്ള ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ തേടി.


ഒരു രാജ്യത്ത് എങ്ങനെയാണ് നീതി നടപ്പാക്കേണ്ടത്? ആരാണ് നിയമം നടപ്പാക്കേണ്ടത്?

സമയബന്ധിതമായി നീതി നടപ്പാകുന്നില്ല എന്ന് തോന്നിയാല്‍, തോക്കിന്‍കുഴലിലൂടെ അത് നടപ്പാക്കേണ്ടതുണ്ടോ? നിയമസംവിധാനങ്ങള്‍ പണക്കാരന്റെയും അധികാരമുള്ളവന്റെയും ആശ്രിതരായി മാറുമ്പോള്‍, കാട്ടുനീതിയെ പോലും ജനം അംഗീകരിക്കേണ്ടതുണ്ടോ? കണ്ണിനു കണ്ണെന്നും, പല്ലിനു പല്ലെന്നും പകരം ചോദിച്ചാല്‍ അത് നീതിയാകുമോ?

പോലീസ് വെടിവെയ്പ്പിൽ പ്രതികൾ കൊല്ലപ്പെട്ടതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ വിഷയത്തിൽ ഓസ്‌ട്രേലിയൻ മലയാളികളും പ്രതികരിച്ചു.

അനുകൂലിച്ചും എതിർത്തുമുള്ള അഭിപ്രായങ്ങൾ ഇവിടെ കേൾക്കാം.

ഈ വിഷയത്തിലെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ എസ് ബി എസ് മലയാളത്തെ അറിയിക്കാവുന്നതാണ് malayalam.program@sbs.com.au എന്ന ഇമെയിൽ വിലാസത്തിലോ എസ് ബി എസ് മലയാളം എന്ന ഫേസ്ബുക് പേജിലോ അറിയിക്കുക.


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now