കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന്, ഇനി സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയില്ല എന്ന പ്രഖ്യാപനവുമായി നടന്‍ പൃഥ്വിരാജ് രംഗത്തെത്തിക്കഴിഞ്ഞു. ഇതുവരെ പറഞ്ഞുപോയ ഡയലോഗുകള്‍ക്ക് പൃഥ്വിരാജ് ഖേദവും പ്രകടിപ്പിച്ചു. എന്നാല്‍, മലയാള സിനിമയില്‍ സ്ത്രീവിരുദ്ധ ഡയലോഗുകളും സ്ത്രീവിരുദ്ധ സീനുകളും തുടങ്ങിയിട്ട് ഏറെക്കാലമായി. ഈ ഡയലോഗുകളെ സിനിമാരംഗം ഇനിയെങ്ങനെ തിരിഞ്ഞുനോക്കും എന്നതാണ് ബാക്കി നില്‍ക്കുന്ന ചോദ്യം. എങ്ങനെയാണ് മലയാളസിനിമ സ്ത്രീകളെ കാണുന്നത് എന്നതിന്റെ ചെറിയൊരു ഉദാഹരണം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share





