അബോധാവസ്ഥയിൽ കഴിയേണ്ടി വന്നാൽ സ്വത്തുവകകളുടെ കാര്യത്തിൽ എങ്ങനെ തീരുമാനമെടുക്കാം

Source: (E+)
ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയവർ ഇവിടെ വച്ച് മരണമടഞ്ഞാൽ സ്വത്തുവകകൾ ആർക്ക് കൈമാറണമെന്ന കാര്യത്തെക്കുറിച്ചു നിശ്ചയിക്കാൻ വിൽ പത്രം തയ്യാറാക്കേണ്ടത് ആവശ്യമാണ്. എന്നാൽ വിൽ പത്രമില്ലാത്ത സാഹചര്യത്തിൽ പെട്ടെന്നുണ്ടാകുന്ന രോഗമോ അപകടമോ മൂലം ഒരാൾ അബോധാവസ്ഥയിലായാൽ സ്വത്തുക്കളുടെ അവകാശം തീരുമാനിക്കാനായി പവർ ഓഫ് അറ്റോണി തയ്യാറാക്കാറുണ്ട്. ഓസ്‌ട്രേലിയയിൽ ജീവിക്കുമ്പോൾ മുൻകൂറായി പവർ ഓഫ് അറ്റോണി തയ്യാറാക്കേണ്ടതിന്റെ ആവശ്യകത എത്രത്തോളമാണ്? ഇതേക്കുറിച്ച് മെൽബണിൽ ബി കെ ലോയേഴ്‌സിൽ സോളിസിറ്ററായ ബിന്ദു കുറുപ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share