"ഒരു പേരിലെന്തിരിക്കുന്നു" എന്നാണ് പൊതുവായി കേൾക്കുന്ന ഒരു ചൊല്ല്. പേരിൻറെ പേരിൽ ഒരാളെ മാറ്റി നിർത്തുന്നത് വംശീയ വിവേചനവും ക്രിമിനൽ കുറ്റവുമാണ് ഓസ്ട്രേലിയയിൽ. എന്നാൽ, ജോലിക്കായി അപേക്ഷിക്കുന്പോൾ പേര് ഒരു തടസ്സമാകാറുണ്ട് എന്ന അനുഭവമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് പേരു മാറ്റി ജോലിക്കായി അപേക്ഷിക്കുന്ന മലയാളികളുൾപ്പെടെ ഒരൂപാട് പേരുമുണ്ട്. റെസ്യൂമെയിൽ നിന്ന് പേര് പൂർണമായും ഒഴിവാക്കണമെന്നാണ് ഈ മേഖലയിലെ ചില വിദഗ്ധർ ആവശ്യപ്പെടുന്നതും. പേര് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ചിലരുടെ അനുഭവങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share





