ബിസിനസ് മാധ്യമമായ ബിസിനസ് ന്യൂസ് ഓസ്ട്രേലിയയാണ് വിജയിച്ച 100 യുവസംരംഭകരുടെ പട്ടിക തയ്യാറാക്കിയത്.
ക്വീൻസ്ലാന്റിലെ ഗോൾഡ് കോസ്റ്റ് ആസ്ഥാനമായി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോ. അമീർ ഹംസയും ഡോ. ചൈതന്യ ഉണ്ണിയും, മെഡിക്കൽ സെന്റർ ശൃംഖലകളിലൂടെയും സൗന്ദര്യവർദ്ധക വിപണിയിലെ ഇടപെടലുകളിലൂടെയുമാണ് ഈ പട്ടികയിലേക്കെത്തിയത്.
100 സംരംഭകരുടെ പട്ടികയിൽ 18ാം സ്ഥാനത്താണ് ഇവർ. ഈ പട്ടികയിലുള്ള ഏക ഇന്ത്യൻ വംശജരും ഇവരാണ്.
ഈ വിജയത്തെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും ഡോ. ചൈതന്യ ഉണ്ണിയുടെ വാക്കുകളിൽ തന്നെ കേൾക്കാം.
മലയാള ഭാഷയിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ദുലേഖ എഴുതിയ ഒ ചന്തുമേനോന്റെ പ്രപൗത്രിയാണ് ഡോ. ചൈതന്യ ഉണ്ണി.

Source: Supplied