മെല്‍ബണില്‍ ഇന്ത്യന്‍ വംശജര്‍ക്കു വേണ്ടി ഏജ്ഡ് കെയര്‍ സെന്റര്‍ വരുന്നു

AAP
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം കൂടി വരുന്നതിനാല്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. വിക്ടോറിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കു വേണ്ടി ഒരു ഏജ്ഡ് കെയര്‍ സെന്റര്‍ തുടങ്ങാന്‍ ഫെഡറല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി പ്രത്യേക ഫണ്ടും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇത് ഇന്ത്യാക്കാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുമെന്ന് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ. ഏജ്ഡ് കെയര്‍ സെന്ററിനു വേണ്ടി ശ്രമിച്ചിരുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് ഓഫ് വിക്ടോറിയയുടെ പ്രസിഡന്റ് തോമസ് ജോസഫ് ഇതേക്കുറിച്ച് സംസാരിക്കുന്നു. അതു കേള്‍ക്കാന്‍ മുകളിലെ പ്ലേ ബട്ടന്‍ ക്ലിക്ക് ചെയ്യുക.
Share