ഇന്ത്യന്‍ രാഷ്ട്രീയം കോടതി കയറുമ്പോള്‍...
Courtesy: P. Basanth
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നറിയപ്പെടുന്ന ഇന്ത്യ, ജനാധിപത്യത്തിലെ ക്രിമിനല്‍വത്കരണം കൊണ്ടും ശ്രദ്ധേയമാണ്. ക്രിമിനല്‍ക്കേസുകളിലെ വിചാരണത്തടവുകാര്‍പോലും ജയിലില്‍നിന്ന് തെരഞ്ഞെടുപ്പില്‍മത്സരിച്ചു ജയിക്കുന്ന പതിവാണ് ഇന്ത്യയില്‍. എന്നാല്‍ഈ മേഖലയില്‍ശുദ്ധീകരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ഇപ്പോള്‍ഇടപെടല്‍നടത്തുന്നത്. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ പദവി നഷ്ടമാകുമെന്ന സുപ്രീം കോടതി വിധിയും, മുന്‍മന്ത്രി ലാലു പ്രസാദ് യാദവിന് ലഭിച്ച തടവുശിക്ഷയുമെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. ഈ വിധികളുടെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തിന്റെ ന്യൂഡല്‍ഹി ബ്യൂറോയിലെ സ്‌പെഷ്യല്‍കറസ്‌പോണ്ടന്റ് പി ബസന്ത് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു.
Share