Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

ഇന്ത്യാക്കാർക്ക് ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ ഇനി കൂടുതൽ കടുപ്പം: 'ഹൈ റിസ്ക്' ഗണത്തിലേക്ക് മാറ്റിയത് എങ്ങനെ ബാധിക്കും എന്നറിയാം...

Image temp (2).png

ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ നൽകുന്നതിനുള്ള പരിശോധനകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. ഇത് എങ്ങനെയൊക്കെ വിസാ അപേക്ഷകരെ ബാധിക്കാമെന്നും, വിസ ലഭിക്കുന്നതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും പരിശോധിക്കുകയാണ് ഇവിടെ. ഡാർവിനിൽ ACET മൈഗ്രേഷൻ സർവീസസിന്റെ ഡയറക്ടറായ മാത്യൂസ് ഡേവിഡ് അതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...


ഓസ്ട്രേലിയയിലേക്ക് പഠിക്കാൻ എത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി സ്റ്റുഡന്റ് വിസ കിട്ടുന്നത് കൂടുതൽ പ്രയാസകരമാകും. ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള സെക്യൂരിറ്റി അസ്സെസ്മെന്റ് ലെവൽ കൂടുതൽ കർശനമാക്കാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെയാണ് വിസ

ലഭിക്കുന്നത് കൂടുതൽ പ്രയാസകരമാകുന്നത്.

കേരളത്തിൽ വ്യാജ സർട്ടിഫിക്കറ്റ് സംഘത്തെ പിടികൂടിയത് ഉൾപ്പെടെയുള്ള വാർത്തകൾ

ഓസ്ട്രേലിയയിലെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ ശക്തമായി ഉന്നയിച്ചതിന് പിന്നാലെയായിരുന്നു സർക്കാർ ഇത്തരമൊരു മാറ്റം കൊണ്ടുവന്നിരിക്കുന്നത്. എന്താണ് ഈ മാറ്റമെന്നും അത് വിദ്യാർത്ഥികളെ എങ്ങനെയൊക്കെ ബാധിക്കാമെന്നും ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ എന്തൊക്കെ

ശ്രദ്ധിക്കണമെന്നുമാണ് എസ്ബിഎസ് മലയാളം ഇന്ന് പരിശോധിക്കുന്നത്. ഡാർവിനിലെ എസിഇടി മൈഗ്രേഷൻ സർവീസസിന്റെ ഡയറക്ടർ മാത്യുസ് ഡേവിഡ് ആണ് ഇതേക്കുറിച്ച് വിശദീകരിക്കാനായി ഇന്ന് എസ്ബിഎസ് മലയാളത്തിനൊപ്പം ചേരുന്നത്. ഓസ്ട്രേലിയയിൽ നിന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ട വാർത്തകളും

വിശേഷങ്ങളും ഇത്തരത്തിലുള്ള പ്രധാനപ്പെട്ട വിവരങ്ങളും എല്ലാം തന്നെ എസ്ബിഎസ് മലയാളം പതിവായി നൽകാറുണ്ട്. അവ മുടങ്ങാതെ കേൾക്കാനായി എസ്ബിഎസ് മലയാളത്തിന്റെ പോഡ്കാസ്റ്റുകൾ പിന്തുടരുക. നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന എവിടെയും എസ്ബിഎസ് മലയാളം ലഭിക്കും, അല്ലെങ്കിൽ എസ്ബിഎസ് മലയാളം എന്ന

ഫേസ്ബുക്ക് പേജ് പിന്തുടരുക.

ഈ പോഡ്കാസ്റ്റുമായി നിങ്ങൾക്കൊപ്പം ഞാൻ ഡിജു ശിവദാസ്.

-നമസ്കാരം ശ്രീ മാത്യുസ് ഡേവിഡ്, സ്വാഗതം എസ്ബിഎസ് മലയാളത്തിലേക്ക്. -നമസ്കാരം. -മാത്യുസ്, ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ, വിദ്യാർത്ഥികൾക്ക് വിസ നൽകുന്നതിനുള്ള സെക്യൂരിറ്റി -അസ്സെസ്മെന്റ് ലെവൽ കൂട്ടി എന്നുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. എന്ത് തരത്തിലുള്ള -മാറ്റമാണ് വന്നിരിക്കുന്നത് എന്ന കാര്യം ആദ്യം

-ഒന്ന് വിശദീകരിക്കാമോ? -തീർച്ചയായിട്ടും, നമുക്ക് എയ്റ്റ് ജനുവരി മുതലാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ ലെവൽ മൂന്നിലേക്ക്, അതാണ് -ഏറ്റവും ലോവെസ്റ്റ് ലെവൽ ആയിട്ട് ഇൻഡക്സിലുള്ളത്, ആ ലെവലിലേക്ക് ഗവൺമെന്റ് മാറ്റിയിട്ടുണ്ട്. അപ്പോ -പൊതുവായിട്ട് ഇതിനെ മൂന്ന് ലെവൽ ആയിട്ടാണ് കൺസിഡർ ചെയ്യുന്നത്. ഏറ്റവും റിസ്ക് കുറഞ്ഞ രാജ്യങ്ങൾ

ഒന്ന്, മീഡിയം റിസ്ക് ഉള്ളത് രണ്ട്, അതിൽ ഹൈലി റിസ്ക് ആയിട്ടുള്ള രാജ്യങ്ങൾ ലെവൽ ത്രീയിലേക്ക് കൊണ്ടുവന്നു. അപ്പോ ഇതിൽ മൂന്നാല് കാരണങ്ങളുണ്ട്, ആ മൂന്ന് ലെവലിലേക്ക് കൊണ്ടുവരാൻ. അവർ ഓസ്ട്രേലിയയിൽ ഒരു, ഒരു, ഒരു എവിഡൻസ് ലെവൽ ഇൻഡക്സ് അവർ പൊതുവെ മെയിൻറ്റൈൻ ചെയ്യാറുണ്ട്. അപ്പോ അതിൽ അവർക്ക് കുറെ

കാര്യങ്ങൾക്ക് വെയിറ്റേജ് കൊടുക്കും. അപ്പോ വിസ ക്യാൻസലേഷൻ വന്നാൽ ട്വന്റി ഫൈവ് പെർസെന്റേജ് ഓഫ് വെയിറ്റേജ് ഉണ്ട്. ഫ്രോഡുലന്റ് റീസൺ കാരണം വിസ റിഫ്യൂസ് ആയാൽ ഫോർട്ടി പെർസെന്റേജ് വെയിറ്റ് ഉണ്ട്. അതേപോലെ എക്സ്ക്ലൂഡിങ് ഫ്രോഡുലന്റ് റീസൺസ് ഓഫ് വിസ റിഫ്യൂസൽ ആണെങ്കിൽ ടെൻ പെർസെന്റേജ്. പിന്നെ

ഇവിടെ പഠിക്കാൻ വരുന്ന കുട്ടികൾ അൺലോഫുൾ ആകുന്ന ഒരു അവസ്ഥ ഉണ്ടാകും, അല്ലെങ്കിൽ പഠിച്ചശേഷം വിസ ഇല്ലാതെ അൺലോഫുൾ ആയി, അതിന് പതിനഞ്ച് ശതമാനവും, പിന്നീട് ഈ കുട്ടികൾ തന്നെ ഇവിടെ നിന്നുകൊണ്ട് തന്നെ പ്രൊട്ടക്ഷൻ വിസ അപ്ലൈ ചെയ്യുകയാണെങ്കിൽ അതിന് പത്ത് ശതമാനം വെയിറ്റേജ്. ഇങ്ങനെ നമ്മൾ ടോട്ടൽ വെയിറ്റേജ് നോക്കുമ്പോൾ ഇന്ത്യയുടെ

വെയിറ്റേജിന്റെ ആവറേജ് ടു പോയിന്റ് സെവൻ എബൗവ് പോകുവാണെങ്കിൽ അത് ഓട്ടോമാറ്റിക്കലി ലെവൽ ത്രീയിലേക്ക് കൊണ്ടുവരുന്നു. അപ്പോ ഈ റീസെന്റ്ലി ഉള്ള ഇഷ്യൂസ് കാരണം, ഈ ഫ്രോഡ് റീസൺസും, പ്രൊട്ടക്ഷൻ വിസയുടെ ആപ്ലിക്കേഷൻസും, അൺലോഫുൾ ലോ സിറ്റിസൺസും ഇങ്ങനെയുള്ള പല ഫാക്ടേഴ്സ് കോൺട്രിബ്യൂട്ട് ചെയ്തത്

-കൊണ്ടാണ് ഇപ്പം ഇന്ത്യയുടെ ലെവൽ, ഈ, ഈ എവിഡൻസ് ലെവൽ ഇൻഡക്സ് എബൗവ് പോവുകയും അത് മൂന്നാമത്തെ -ഫാക്ടറിലേക്ക് ഗവൺമെന്റ് ഡിസൈഡ് ചെയ്യുകയും ചെയ്തു. -അപ്പോ എന്തൊക്കെയാണ് ഇപ്പോൾ പ്രധാനപ്പെട്ട കാരണങ്ങൾ, അല്ലെങ്കിൽ ഇപ്പം പല, പല റീസൺസ് ഉണ്ടാകുമെന്ന് -ചൂണ്ടിക്കാട്ടുന്നുണ്ട്. അതിൽ ഇപ്പൊ ഇന്ത്യയെ ബാധിച്ചിരിക്കുന്നത്

എന്താണെന്ന്

എന്തെങ്കിലും തരത്തിലുള്ള ഒരു വ്യക്തത സർക്കാർ വരുത്തിയിട്ടുണ്ടോ?

ഇപ്പോ നമ്മൾ റീസെന്റ്ലി നമ്മുടെ ഒരു സെനറ്റർ മാൽക്കം റോബർട്സ് നമുക്ക് അവിടെ റൈസ് ചെയ്ത ഒരു ഇഷ്യു ഉണ്ട്. നമ്മുടെ കേരളത്തിൽ നിന്നുണ്ടായ ഒരു, ഒരു, ഒരു ലക്ഷത്തിലധികം ഫെയ്ക്ക് സർട്ടിഫിക്കറ്റ് ഇന്ത്യൻ, ഇന്ത്യയിൽ ഇഷ്യു ചെയ്യുകയും അത് യൂസ് ചെയ്ത് ഒത്തിരി ആൾക്കാർ വിദേശത്ത് പോവുകയും ചെയ്തു എന്നുള്ള വലിയൊരു പ്രശ്നം അദ്ദേഹം അവിടെ ഉയർത്തിയിട്ടുണ്ട്. അപ്പോ

അങ്ങനെ വന്നു കഴിഞ്ഞാൽ അതൊക്കെ ഇതിലൊരു ഫാക്ടർ ആവാനുള്ള സാധ്യത ജനറലി കാണുന്നുണ്ട്. പക്ഷേ ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം അവർ ലെവൽ ത്രീ ആകുമ്പോൾ, ആക്കുന്നത് എന്ന് പറഞ്ഞാൽ

ഞാൻ മുമ്പേ പറഞ്ഞ പോലുള്ള ഇൻഡക്സ് എബൗവ് പോകുമ്പോഴാണ്. പക്ഷേ

-പലപ്പോഴും ഒരു പൊളിറ്റിക്കൽ റീസൺസ് എപ്പോഴും ഇതിന് പുറകിൽ ഉണ്ടാകും. അപ്പോ എന്റെ ഒരു നിഗമനത്തിൽ -ഇപ്പോഴുള്ള ഫ്രോഡുലന്റ് ഡോക്യുമെന്റ്സും ഇന്ത്യയിൽ നിന്ന് അധികമായിട്ടുള്ള വിസ ക്യാൻസലേഷനും അല്ലെങ്കിൽ -ഫ്രോഡ് റീസൺസ് കൊണ്ടുള്ള റിഫ്യൂസലും കാരണമാണ് ഇന്ത്യയിലെ ലെവൽ ത്രീയിലേക്ക് കൊണ്ടെത്തിച്ചത്. -ഈ റിസ്ക്, ലെവൽ മൂന്നിലേക്ക്

-വരുമ്പോൾ അതുകൊണ്ട് എന്ത് മാറ്റമാണ് ഇവിടേക്ക് വരാൻ ശ്രമിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ഉണ്ടാകുന്നത്? -ഒക്കെ, ജനറലി ഒരു ജെന്യുവിൻ വിദ്യാർത്ഥിയാണെങ്കിൽ അവർക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. പക്ഷേ അത് -പൊതുവെ ഒരു പ്രോസസിങ്ങിൽ ഒരു വലിയൊരു ഡിലേ വരും. ഇപ്പം ഒരു ലെവൽ ടു ഒക്കെ ആണെങ്കിൽ

ഒരു നാലാഴ്ച കൊണ്ടൊക്കെ പ്രോസസിങ് ചെയ്യേണ്ട വിസ, ഇനി അതൊരു എട്ടാഴ്ചയോ അതിലധികമോ എടുക്കേണ്ട ഒരു അവസ്ഥ വരും. കാരണം, അതുകൊണ്ട് ഈ ലെവൽ ത്രീയിലേക്ക് പോകുന്ന കൺട്രീസിന് അവരും എക്സ്റ്റൻസീവ് ആയിട്ട് നമ്മൾ പ്രൂഫ് കൊടുക്കേണ്ടി വരും. അത് മാനുവലി ഓരോന്നും ഈ കേസ് മാനേജർ ചെക്ക് ചെയ്യേണ്ടി

വരും. അപ്പോ അവരെ സംബന്ധിച്ചിടത്തോളം അവർക്കൊരു സ്പെഷ്യൽ പവർ ഉണ്ട് ലെവൽ ത്രീ കൺട്രീസിന്റെ

വിസയും കാര്യങ്ങളും ചെക്ക് ചെയ്യാൻ വേണ്ടി. അതിൽ ഒന്നാമത് അവർക്ക് ചെയ്യാൻ പറ്റുന്നത് അവർക്ക് ഈ ബാങ്ക് സ്റ്റേറ്റ്മെന്റ് തന്നെ, ഇപ്പോ ഏറ്റവും ഞാൻ മുമ്പേ പറഞ്ഞപോലെ ഫോർജിഫൈഡ് ആൻഡ് ഫ്രോഡുലന്റ് ഫിനാൻഷ്യൽ ഡോക്യുമെന്റ്സ് ഒക്കെ കൊടുക്കുവാണെങ്കിൽ അവർ ഒന്നും, അതൊക്കെ തന്നെ അവർ ബാങ്ക് സ്റ്റേറ്റ്മെന്റ് മാനുവലി ബാങ്കിൽ വിളിച്ച് അല്ലെങ്കിൽ ആളെ വിട്ട് വെരിഫൈ ചെയ്യാനുള്ള അവസ്ഥ

ഉണ്ടാകും. പ്രീവിയസ്ലി പഠിച്ച ഇൻസ്റ്റിറ്റ്യൂഷനിൽ അവർക്ക് ചിലപ്പോ വിളിക്കേണ്ടി വരും, അത് വെരിഫൈ ചെയ്യേണ്ടി വരും. അതിനു ഉപരിയായിട്ട് ഇവര് ഒരു ജെന്യുവിൻ സ്റ്റുഡന്റ് ആണോ എന്ന് അറിയാൻ ഇൻറർവ്യൂ റിക്വസ്റ്റ് ചെയ്ത് ഈ കേസ് മാനേജർ ഡയറക്റ്റ്ലി സ്റ്റുഡന്റിനെ ഇൻറർവ്യൂ എടുത്ത് അത് സാറ്റിസ്ഫൈ ആകുവാണെങ്കിൽ

-മാത്രം വിസ ഗ്രാന്റ് ആകുന്ന ഒരു അവസ്ഥ ഉണ്ടാകും. അങ്ങനെ ആകുമ്പോൾ ഒരു മൊത്തത്തിൽ ഒരു പ്രോസസിങ് ടൈം ഡിലേ -ആകും. ഒരു ഹൈ സ്ക്രൂട്ട്നി ഈ ഒരു ഏരിയയിൽ ഉണ്ടാകും. -ലെവൽ ടു ആയിരുന്നെങ്കിൽ എങ്ങനെ ആയിരുന്നു ആ സമയത്ത് നടക്കുന്നത്? -ലെവൽ എന്ന് പറഞ്ഞത് നമ്മൾ പലപ്പോഴും മോഡറേറ്റ് റിസ്ക് ആണ്

ലെവൽ ടു എന്ന് പറയുന്നത്. ചില അഡീഷണൽ ഡോക്യുമെന്റ്സ് മാത്രമാണ് റിക്വസ്റ്റ് ചെയ്യത്തുള്ളു. ഇപ്പൊ പൊതുവെ ഇത്തരത്തിലുള്ള കോൾസോ, മാനുവൽ ചെക്കിങ്സോ ഒന്നും

-പൊതുവെ ആ ഒരു കാര്യങ്ങൾ ഉണ്ടാവാറില്ല. -ഒക്കെ, ഇതിപ്പോ ഏത് യൂണിവേഴ്സിറ്റിയിലേക്കോ ഏത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കോ വരുന്ന -വിദ്യാർത്ഥികൾക്കും ഇതേ മാറ്റം ബാധകമായിരിക്കുമോ, ഇന്ത്യയിൽ നിന്ന് വരുന്നവർക്ക്? -തീർച്ചയായിട്ടും ഇത് എല്ലാവർക്കും പൊതുവെ ബാധകമായിരിക്കും. ഹൗഎവർ, ഞാൻ ആദ്യം പറഞ്ഞ

പോലെ

യൂണിവേഴ്സിറ്റിസും ലെവൽസ് ഉണ്ട്. ലെവൽ വൺ യൂണിവേഴ്സിറ്റി ഉണ്ട്, ലെവൽ ടു യൂണിവേഴ്സിറ്റി ഉണ്ട്, ലെവൽ ത്രീ യൂണിവേഴ്സിറ്റിസ് ഉണ്ട്. ലെവൽ വൺ യൂണിവേഴ്സിറ്റി അക്സെപ്റ്റ് ചെയ്യുമ്പോൾ അവർ ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ മുൻകൂറി ചെക്ക് ചെയ്യും എന്നുള്ളതാണ് ഒരു ധാരണ. അതുകൊണ്ട് തന്നെ ലെവൽ വൺ യൂണിവേഴ്സിറ്റിയിൽ അപ്ലൈ ചെയ്യുമ്പോൾ അത് കുറച്ചുകൂടെ ഈസി ആകും. പക്ഷേ

-ലെവൽ ടു, ലെവൽ ത്രീ കുറച്ചുകൂടെ കോംപ്ലിക്കേറ്റഡ് ആകും. -ഒക്കെ, അപ്പോ ഒരു, ഒരു ജെന്യുവിൻ സ്റ്റുഡന്റ്, ജെന്യുവിനായ ഒരു വിദ്യാർത്ഥി പഠിക്കാൻ വരണമെങ്കിൽ ഈ ഒരു -സാഹചര്യത്തിൽ, ഇനിയുള്ള ഈ ലെവൽ ത്രീയിൽ നിൽക്കുന്ന ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് അവർ പ്രധാനമായും -ശ്രദ്ധിക്കേണ്ടത്?

... അവർ മെയിൻ ആയിട്ട് അവർ നോക്കുന്നത് ഇവർക്കെന്തെങ്കിലും സ്റ്റഡി ഗ്യാപ്പ് ഉണ്ടോ എന്നുള്ളതാണ് അപ്പോ ഒരു സ്റ്റഡി ഗ്യാപ്സ് ക്ലിയർ എക്സ്പ്ലനേഷൻ ഒക്കെ ഇല്ലാതെ കൊടുക്കുകയാണെങ്കിൽ ആ വിസ റിഫ്യൂസ് ആവാനുള്ള സാധ്യതയുണ്ട് പിന്നെ ഒരു ഇപ്പൊ പഠിച്ചു കൊണ്ടിരിക്കുന്നതിൽ നിന്ന് വലിയൊരു കോഴ്സ് ചേഞ്ച് വരുവാണു ഇപ്പം

ബാച്ചിലേഴ്സ് ഒരു സ്ട്രീമിൽ എടുത്തു മാസ്റ്റേഴ്സ് എന്റയർലി ഡിഫറൻറ് സ്ട്രീമിൽ എടുക്കുമ്പോ അതിന് നമുക്കൊരു സ്ട്രോങ്ങ് ആയിട്ടുള്ള റീസൺസ് ഇല്ലാതെ പോകുന്നുണ്ടെങ്കിൽ അത് റിഫ്യൂസലിന് റീസൺ ആവാറുണ്ട്. മുൻകാലങ്ങളിൽ ഏതെങ്കിലും വിസ റിഫ്യൂസൽ ഓസ്ട്രേലിയക്കോ അത് വേറെ ഏതെങ്കിലും വിദേശരാജ്യങ്ങളിൽ അപ്ലൈ ചെയ്ത

സ്റ്റുഡൻറ് വിസ അപ്ലൈ ചെയ്തിട്ടുണ്ടെങ്കിലും അതിലും ഇതിനൊരു കാരണം റിഫ്യൂസൽ ആവാനുള്ള സാധ്യതകളുണ്ട്. പിന്നെ ബോർഡർ ലൈൻ ഓർ കോംപ്ലക്സ് ഫിനാൻഷ്യൽ സോഴ്സസ് ആണ് നമ്മുടെ കൈയ്യില് ഉണ്ടെന്നുണ്ടെങ്കിൽ നമുക്കൊരു ക്ലിയർ ആയിട്ട് നമ്മൾ ഇന്ത്യയിൽ നിന്നൊക്കെ പോകുമ്പോൾ അവർക്ക് കൃത്യമായ ബാങ്കിങ്

ബാക്കപ്പ് ഇതില്ലെന്നുണ്ടെങ്കിൽ അവരുടെ വിസ റിഫ്യൂസ് ആവാനുള്ള സാധ്യതകളുണ്ട്. അപ്പോ ഇത്തരം നാലഞ്ചു കാര്യങ്ങൾ അവർ ക്ലിയർ ആയിട്ട് ചെക്ക് ചെയ്യും. ഇത്തരം കാര്യങ്ങളുള്ള ഇത്തരം കാര്യങ്ങൾ വളരെ ക്ലിയർ ആയിട്ടുള്ള ഒരു സ്റ്റുഡൻറ് ആണ് ഒരു സ്റ്റഡി ഗ്യാപ്പ് ഒന്നും ഇല്ലാത്തവരാണെങ്കിൽ അവർക്ക് വലിയ പേടികൾ ഒന്നും വരേണ്ട

-വരത്തില്ല പക്ഷേ ഒറ്റ കാര്യം പണ്ടത്തെ പോലെ പെട്ടെന്ന് വിസ അപ്ലൈ ചെയ്യാൻ പറ്റില്ല അല്ലെങ്കിൽ ഗ്രാന്റ് -ആവില്ല അതിന് വളരെ സമയമെടുക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ടു തന്നെ അവർ നേരത്തെ അപ്ലൈ ചെയ്യുക എന്നുള്ളതാണ് -ഇതിനുള്ള സൊല്യൂഷൻ. -അതായത് ഒരു ജെനുയിൻ ആയി പഠിക്കാൻ വരുന്ന ഒരാളാണെങ്കിൽ ആവശ്യത്തിനുള്ള സമയം ഉണ്ടെന്ന് ഉറപ്പ് വരുത്തുക

-വിസ അപ്ലൈ ചെയ്ത് കിട്ടുന്നതിന് വേണ്ടി. രണ്ടാമത്തെ കാര്യം എല്ലാ ഡോക്യുമെന്റ്സും വളരെ കൃത്യമായി -ഡോക്യുമെന്റ്സ് എല്ലാം സമാഹരിക്കുകയും അതെല്ലാം കൃത്യമായി സമർപ്പിക്കുകയും വേണം അത് വളരെ -പ്രധാനപ്പെട്ടതാണ്. -തീർച്ചയായിട്ടും, ഇതില് നാല് കാര്യങ്ങൾ ഞാൻ എപ്പോഴും പറയാറുണ്ട് ജെനുയിൻ സ്റ്റുഡൻറ് എന്ന് നമ്മൾ -ഓസ്ട്രേലിയ കൺസിഡർ

ചെയ്യുമ്പോൾ അവർക്കൊരു ജെനുയിൻ ഇന്റൻഷൻ ടു സ്റ്റഡി ഇൻ ഓസ്ട്രേലിയ അത് ക്ലിയർലി അവരുടെ ജിടിയിൽ ഉണ്ടാവണം. പിന്നെയുള്ളത് സഫിഷ്യന്റ് ആൻഡ് വെരിഫയബിൾ ഫിനാൻഷ്യൽ കപ്പാസിറ്റി അത് ഇവർക്ക് വെരിഫൈ ചെയ്യാനുള്ള ഒരു ക്ലിയർ ആയിട്ടുള്ള ഫിനാൻഷ്യൽ എവിഡൻസ് ഉണ്ടാവണം.

-പിന്നെ ലോജിക്കൽ അക്കാഡമിക് പ്രോഗ്രഷൻ ആയിരിക്കണം അവരുടെ പ്രീവിയസ് ആയിട്ടുള്ള സ്റ്റഡീസിലും -ഉണ്ടാവേണ്ടത്. പിന്നെ ക്ലിയർ കരിയർ ഗോൾസ് ആൻഡ് ഹോം കൺട്രി ടൈസ് അത് ക്ലിയർ ആയിട്ട് ആ ഹോം കൺട്രി ടൈസും -അവരുടെ കരിയർ ഗോൾസ് എല്ലാം വളരെ ക്ലിയർ ആണെങ്കിൽ ലൈക്ലിഹുഡ് ആയിട്ട് അവർക്ക് വിസ ഗ്രാന്റ് ആകും. -രണ്ട്

സംശയം, ഈ പറഞ്ഞതിൽ രണ്ട് കാര്യങ്ങൾ എനിക്ക് സംശയമുണ്ട്. ഒന്ന് നമ്മുടെ ഈ സാമ്പത്തിക കാര്യം പറയുമ്പോൾ നാട്ടിൽ ഒരുപാട് കർഷക കുടുംബങ്ങളിലെ കുട്ടികൾ ഇവിടെ പഠിക്കാൻ വരാറുണ്ട്. അപ്പോ അവർക്കൊക്കെ ഒരു ടാക്സ് തിരിച്ചടച്ച് ടാക്സ് റിട്ടേൺസിന്റെ സ്റ്റേറ്റ്മെന്റോ അങ്ങനെയൊന്നും ഉണ്ടാകില്ല, ആവശ്യമുള്ള സാമ്പത്തികമായിട്ടുള്ള പിന്തുണ ഒരുപക്ഷെ

ഉണ്ടായിരിക്കും. അപ്പോ അങ്ങനെയുള്ളവർ എന്താണ് ചെയ്യാൻ കഴിയുക?

ജനറലി ഈ ലെവൽ ത്രീ ആയ ഐടിആർ മാൻഡേറ്ററി എന്ന് നമ്മൾ പൊതുവെ പറയാറുണ്ട് കാരണം അതിനകത്ത് ആഡിക്വേറ്റ് ജെനുയിൻ ആൻഡ് ട്രേസബിൾ ഫിനാൻസസ് എന്നുള്ളതാണ് അതിന്റെ ഡെഫനിഷൻ. ഇവർക്ക് ട്രേസ് ചെയ്യാൻ പറ്റണം ഈ ഫിനാൻസ് എങ്ങനെ ഇവർക്ക് കിട്ടി, പക്ഷേ ഇവർക്ക് കാലാകാലങ്ങളായി ഈ ഫിനാൻസ്

ഉള്ളതാണ് ഇപ്പൊ ഫിക്സഡ് എഫ്ഡിയിൽ കിടക്കുന്ന ഒരു ഫണ്ട് ആണെങ്കിൽ നമുക്കത് ട്രേസബിൾ ഫിനാൻസസ് എന്ന് പറയാൻ പറ്റും അതൊരു ജെനുയിൻ ഫിനാൻസ് ആണ്. പിന്നെ അവർക്ക് സോഴ്സ് കാണിക്കണം എങ്ങനെ ഈ ഫിനാൻസ് ഇവർക്ക് കിട്ടി എന്നുള്ളത്. പലപ്പോഴും ഇത് ക്ലിയർ ആയിട്ട് കാണിക്കാൻ പറ്റുകയാണെങ്കിൽ ഐടിആർ

-ചില കേസുകളിൽ ഒഴിവാക്കി കിട്ടാൻ സാധിക്കും. പക്ഷേ അല്ലാതെ ഈ കാറ്റഗറി ത്രീ ആയ സ്ഥിതിക്ക് ഐടിആറും ഈ -ജെനുയിൻ ആൻഡ് ട്രേസബിൾ ഫിനാൻസസ് ഇല്ലെങ്കിൽ പൊതുവെ വിസ റിഫ്യൂസൽ ആവാനുള്ള സാധ്യതയുണ്ട്. -കൂടുതലാണ്. രണ്ടാമത്തെ കാര്യം ഈ പറഞ്ഞതുപോലെ ജെനുയിൻ ഇൻറൻഷൻ എന്ന് പറഞ്ഞല്ലോ അല്ലെങ്കിൽ ഹോം കൺട്രി

മായുള്ള ടൈസിന്റെ കാര്യം പറഞ്ഞല്ലോ, അപ്പോ ഇവിടെ വരുന്ന വിദ്യാർത്ഥികളിൽ നല്ലൊരു ഭാഗം പേരും ഇവിടെ പിആർ കിട്ടണമെന്ന ആഗ്രഹത്തിൽ വരുന്നവരായിരിക്കും ഭൂരിഭാഗം പേരും നമുക്കറിയാവുന്നതാണ്. അപ്പോ സ്വാഭാവികമായിട്ടും പക്ഷേ അത് വിസ അപേക്ഷയിൽ പറഞ്ഞു കഴിഞ്ഞാൽ സ്വാഭാവികമായിട്ടും ഒരു ഹോം കൺട്രിയിലേക്ക് തിരിച്ചു പോകാനുള്ള ഇൻറൻഷൻ അല്ല കാണിക്കുന്നത്. അപ്പോ

അത്തരക്കാരെ ഇനി ഇത് കൂടുതലായി ബാധിക്കുമോ അവർക്ക് എന്താണ് ചെയ്യാൻ കഴിയുക?

അത് പണ്ടുമുതലേ അങ്ങനെ തന്നെയാണ് നമ്മൾ ഒരു ഓസ്ട്രേലിയയിൽ പഠിക്കാൻ വന്നാൽ അതൊരു ജെനുയിൻ സ്റ്റുഡൻറ് ആയിരിക്കണം. അത്

പർപ്പസ് ഈസ് ടു സ്റ്റഡി എന്നിട്ട് പിന്നീട് അവർ അവർ എവിടെയാണോ അവരുടെ കരിയർ പ്ലാൻ ചെയ്തത് അതിനനുസരിച്ച് അവർക്ക് തിരിച്ചു പോകുന്ന ഒരു ഫുൾ എവിഡൻസ് അവിടെ ഉണ്ടാവണം. പലപ്പോഴും അത് താങ്കൾ പറഞ്ഞപോലെ അതല്ല കുട്ടികളുടെ ഉദ്ദേശം എങ്കിലും

ഇപ്പോഴത്തെ സിറ്റുവേഷനിൽ അത് വളരെ ക്ലിയർ ആയിട്ട് അത് എവിഡൻസ് കൊടുത്ത് അവരുടെ കരിയർ ഓപ്പർച്യൂണിറ്റീസും ഓസ്ട്രേലിയയിൽ പഠിച്ചതുകൊണ്ട് അവരുടെ ഫ്യൂച്ചർ കരിയേഴ്സ് എങ്ങനെ മുന്നോട്ടു പോകും എന്നുള്ളത് ക്ലിയർ ആയിട്ട് കൊടുക്കാതെ ഈ പ്രാവശ്യം ഇനി വിസ ഗ്രാന്റ് ചെയ്യാനുള്ള സാധ്യത വളരെ

കുറവാണ്. ഹൗഎവർ അവിടെ പഠിച്ചു കഴിഞ്ഞശേഷം ഓസ്ട്രേലിയയിൽ അവർക്കൊരു കരിയർ ബിൽഡ് ചെയ്യാൻ ഒരു ഓപ്പർച്യൂണിറ്റി കിട്ടിക്കഴിഞ്ഞാൽ അത് മെൻഷൻ ചെയ്യുന്നതിന് കുഴപ്പമില്ല എന്നുള്ളത് ഡിഎച്ച്എ ഓൾറെഡി പറഞ്ഞിട്ടുണ്ട്. പക്ഷേ, പൊതുവെ നമ്മൾ നമ്മൾ ആപ്ലിക്കേഷൻ ചെയ്യുമ്പോൾ അത് റിസ്ക് എടുക്കാറില്ല. പൊതുവെ ജെനുയിൻ റിട്ടേൺ ടു ഹോം

-അല്ലെങ്കിൽ മിഡിൽ ഈസ്റ്റ് വേറെ ഏതെങ്കിലും രാജ്യങ്ങളിലേക്കാണ് അവർക്ക് കരിയർ ബിൽഡ് ചെയ്യാൻ ഈ ഒരു -എഡ്യൂക്കേഷൻ കൊണ്ട് പറ്റുന്നത് അത് ക്ലിയർ ആയിട്ട് കൊടുത്തു കഴിഞ്ഞാൽ പൊതുവെ ആപ്ലിക്കേഷൻസ് അക്സെപ്റ്റ് -ചെയ്യാറുണ്ട്. -തീർച്ചയായും, എന്തായാലും വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക്, ഒരുപാട് മലയാളി -വിദ്യാർത്ഥികളെയും ബാധിക്കുന്ന ഒരു വിഷയമാണ്. അതിൽ ഇത്രയും വിശദമായി

-ലളിതമായി കാര്യങ്ങൾ വിശദീകരിച്ചതിന് ഒരുപാട് നന്ദി ശ്രീ മാത്യുസ് ഡേവിഡ്. -താങ്ക് യു.

ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപേക്ഷകൾ പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കിയതിനെ കുറിച്ചാണ് നമ്മൾ ഇതുവരെ കേട്ടത്. ഡാർവിനിൽ മൈഗ്രേഷൻ ഏജൻസി ആയ

മാത്യുസ് ഡേവിഡ് ആണ് ഇതേക്കുറിച്ച് എസ്ബിഎസ് മലയാളത്തോട് വിശദീകരിച്ചത്. ഇത്തരത്തിൽ ഓസ്ട്രേലിയൻ കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി എസ്ബിഎസ് മലയാളത്തെ പിന്തുടരുക. നിങ്ങൾ പോഡ്കാസ്റ്റ് കേൾക്കുന്ന എവിടെയും. ഈ പോഡ്കാസ്റ്റ് നിങ്ങൾക്കായി അവതരിപ്പിച്ചത് ദീജു

ശിവദാസ്. [മ്യൂസിക്]

END OF TRANSCRIPT

Share

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now