ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്നവര്‍ക്ക് തിരിച്ചടിയായി പുതിയ തൊഴില്‍വിസ നിയമം

Source: SBS
വിദേശതൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതിനുള്ള 457 വിസ സർക്കാർ പൂര്‍ണമായും നിർത്തലാക്കിയിരിക്കുന്നു. ഇതിനു പകരമായി മാര്‍ച്ച് 18 മുതൽ സബ്ക്ലാസ് 482 വിസ നടപ്പിലാക്കിയിരിക്കുകയാണ് ഫെഡറൽ സർക്കാർ. 457 വിസയെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളാണ് ഇതിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിലേക്കെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളെയാണ് ഇത് സാരമായി ബാധിക്കാൻ ഇടയുള്ളത്. സബ്ക്ലാസ് 482 വിസയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റ് ആയ സൂസൻ ചാണ്ടി വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share