സിഡ്‌നിയിലും വൈക്കം വിജലക്ഷ്മിയുടെ സംഗീതപരിപാടിയുണ്ട്. ഏപ്രിൽ 16-ന് ഞായറാഴ്ച വൈകിട്ട് ആറ് മണിക്കാണ് പരിപാടി. Wentworthville Redgum Centre -ൽ വച്ച് സിഡ്നി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.
പാട്ടിന്‍വഴിയിലെ തൂവെളിച്ചം: പാട്ടും മിമിക്രിയുമായി വൈക്കം വിജയലക്ഷ്മി...

Source: SBS Radio
ഓസ്‌ട്രേലിയയില്‍ ആദ്യമായി സന്ദര്‍ശനം നടത്തുകയാണ് പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി. ഇന്‍ഡോ-ഓസ്‌ട്രേലിയന്‍ സൊസൈറ്റി സംഘടിപ്പിച്ച ഗായത്രി നിശയില്‍ പങ്കെടുക്കാനായി മെല്‍ബണിലെത്തിയ വൈക്കം വിജയലക്ഷ്മി, എസ് ബി എസ് മലയാളം സ്റ്റുഡിയോയിലെത്തിയിരുന്നു. സംഗീത ജീവിതത്തെക്കുറിച്ചും, അന്ധത ചികിത്സിച്ചു ഭേദമാക്കുമെന്ന് വിശ്വസിച്ചിരുന്ന ഡോക്ടറുടെ പെട്ടെന്നുള്ള മരണത്തെക്കുറിച്ചുമെല്ലാം വൈക്കം വിജയലക്ഷ്മി മനസു തുറക്കുന്നു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share