ഇതിനകം 22 ഭാഷകളിൽ പാട്ടു പാടിയെങ്കിലും, മലയാളത്തിൽ പാടിക്കഴിഞ്ഞപ്പോഴുള്ള പ്രതികരണം കണ്ട് ഞെട്ടിയിരിക്കുകയാണ് നസിയ. ജൻമനാടായ പാകിസ്ഥാനിൽ പോലും ഇത്രയും സ്നേഹം കിട്ടിയിട്ടില്ലെന്ന് നസിയ പറയുന്നു. പരസ്പര ശത്രുതയും യുദ്ധക്കൊതിയും മനസിൽ വച്ചിരിക്കുന്നവർക്കു മുന്നിൽ, സ്നേഹത്തിൻറെ സന്ദേശം പകരാനാണ് താൻ പാടുന്നതെന്നും എസ് ബി എസ് മലയാളം റേഡിയോയുമായുള്ള അഭിമുഖത്തിൽ നസിയ പറഞ്ഞു.
അവസരം കിട്ടിയാൽ മലയാളം സിനിമയിലും പാടാൻ കാത്തിരിക്കുന്ന നസിയ അമിൻ മുഹമ്മദ് എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...