ഓസ്‌ട്രേലിയയിലേക്ക് 1964 ൽ എത്തിയ മലയാളി കുടുംബത്തിലെ സഹോദരന്മാർ രണ്ട് സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.
കേരളത്തിൽ മല്ലപ്പള്ളിയിലെ നൂഴുമുറി കുടുംബാംഗങ്ങളായി പീറ്റർ വർഗീസും, ജിം വർഗീസുമാണ് ഈ ഉന്നത പദവികളിൽ എത്തിയിരിക്കുന്നത്.
2019 ൽ ഓസ്‌ട്രേലിയയുടെ വിദേശ വാണിജ്യ കാര്യ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ശേഷമാണ് പീറ്റർ വർഗീസ് ക്വീൻസ്ലാൻറ് സർവകലാശാലയുടെ ചാൻസലറായി സ്ഥാനമേറ്റത്.
ഇപ്പോൾ ഈ കുടുംബത്തിലെ മറ്റൊരംഗം കൂടി ഒരു ഓസ്‌ട്രേലിയൻ സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തേക്ക് നിയമിതനായിരിക്കുന്നു.

Peter Varghese Source: Peter Varghese
ടോറൻസ് സർവകലാശാലയുടെ ചാൻസലറായാണ് ജിം വർഗീസ് നിയമിതനായിരിക്കുന്നത്.
ചാൻസലർ സ്ഥാനത്തേക്കുള്ള നിയമനത്തെക്കുറിച്ച് ജിം വർഗീസ് എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. രാജ്യാന്തര വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നത് കേൾക്കാം പ്ലെയറിൽ നിന്ന്.
ജിം വർഗീസും പീറ്റർ വർഗീസും ഓർഡർ ഓഫ് ഓസ്‌ട്രേലിയ അംഗീകാരം ലഭിച്ചിട്ടുള്ളവരാണ്.
2015ൽ ഓസ്ട്രേലിയ-ഇന്ത്യ ബന്ധം ദൃഢപ്പെടുത്താൻ സഹായിക്കുന്ന ഓസ്ട്രേലിയ-ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിസിനസ് വിഭാഗം എക് സിക്യുട്ടീവ് ഡയറക്ടറായി ജിം വർഗീസ് നിയമിതനായപ്പോൾ എസ് ബി എസ് മലയാളത്തിൽ നൽകിയ അഭിമുഖം ഇവിടെ കേൾക്കാം.
[audiotrack uuid="f3a9f1e1-fb77-42dd-9371-23f49a684eec" name="ഓസ്‌ട്രേലിയ-ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് ഒരു മലയാളി... "]