പുരസ്‌കാരം സ്വീകരിച്ച് പ്രതിഷേധമറിയിക്കാന്‍ കെ ആര്‍ മീര

Source: Facebook
ഇന്ത്യയിലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം ഒരിക്കല്‍ കൂടി മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. കെ ആര്‍ മീര എഴുതിയ ആരാച്ചാര്‍ എന്ന നോവലിനാണ് ഇത്തവണ അക്കാദമി പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഒരു വനിത ആദ്യമായി ആരാച്ചാരാകുന്ന കഥയാണ് ഈ നോവല്‍. കൊല്‍ക്കത്തയിലുള്ള ഗൃദ്ധാ മല്ലിക് എന്ന ആരാച്ചാരുടെയും മകള്‍ ചേതനാ മല്ലിക്കിൻറെയും കഥയാണിത്. മലയാള മനോരമയില്‍ മുന്‍ പത്രപ്രവര്‍ത്തക കൂടിയായ നോവലിസ്റ്റ് കെ ആര്‍ മീരയാണ് ഇന്ന് നോവലിനെക്കുറിച്ചും അവാര്‍ഡിനെക്കുറിച്ചുമൊക്കെ സംസാരിക്കാന്‍ നമുക്കൊപ്പമുള്ളത്. കെ ആര്‍ മീരയിലേക്ക്...
Share