ടാക്സി ഓടിക്കുന്നതിനിടയിൽ രണ്ടു യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് കുത്തേറ്റ യാത്രക്കാരന്റെ ജീവൻ സന്ദർഭോചിതമായി ഇടപെട്ടത് മൂലം രക്ഷപ്പെടുത്തിയിരിക്കുകയാണ് ബ്രിസ്‌ബൈനിൽ ടാക്സി ഡ്രൈവറായ അനീഷ് വർഗീസ്. കൃത്യസമയത്ത് പ്രാഥമിക ശുശ്രൂഷ നൽകിയാണ് അനീഷ് ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്. ഇതിനായുള്ള അനീഷിന്റെ ധൈര്യം കണക്കിലെടുത്ത് രണ്ടു അവാർഡുകൾക്കായി അനീഷിന്റെ പേര് നാമനിർദ്ദേശം ചെയ്തിരിക്കുകയാണ് ക്വീൻസ്ലാൻഡ് പോലീസ്. നടന്ന സംഭത്തെക്കുറിച്ചും, യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചുമെല്ലാം അനീഷ് വർഗീസ് എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share





