കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകുമ്പോൾ എങ്ങനെ സുരക്ഷ ഉറപ്പാക്കാം

Source: Getty Images
എല്ലാ കുട്ടികളൂം സാന്റയുടെ ക്രിസ്ത്മസ് സമ്മാനത്തിനായി കാത്തിരിക്കുകയാണ്. എന്നാൽ നിരവധി അപകടകരമായ കളിപ്പാട്ടങ്ങൾ അടുത്തിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. മാതാപിതാക്കൾ സാന്റയുടെ സമ്മാനങ്ങൾ തുറക്കുമ്പോൾ സുരക്ഷിതമായ കളിപ്പാട്ടങ്ങളാണെന്ന് ഉറപ്പ് വരുത്തണമെന്നുള്ള നിര്‍ദ്ദേശമാണുള്ളത്. കളിപ്പാട്ടങ്ങൾ മൂലം സാധാരണയായി കുട്ടികൾക്ക് ഉണ്ടാകുന്ന അപകടങ്ങൾ ഏതൊക്കെയെന്ന് വിശദീകരിക്കുകയാണ് ക്വീൻസ്ലാൻഡിൽ ശിശുരോഗ വിദഗ്‌ദ്ധയായ ഡോ രീഷ്മ പട്ടൻ.
Share