പ്ലാസ്റ്റിക്കിന്റെ ഉപയോഗം എങ്ങനെ ആരോഗ്യത്തെ ബാധിക്കാം

ഓസ്‌ട്രേലിയയിൽ പ്രമുഖ സൂപ്പർമാർക്കറ്റുകൾ പ്ലാസ്റ്റിക് ബാഗുകൾ നിർത്തലാക്കിയിരിക്കുന്നു. പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ലോകമെങ്ങും സജീവമാകുകയും ചെയ്യുന്നു. കേരളത്തിലും പ്രളയജലത്തിൽ പ്ലാസ്റ്റിക് കൂമ്പാരങ്ങൾ അടിഞ്ഞു കൂടിയതിന്റെ നിരവധി ചിത്രങ്ങൾ പുറത്തു വന്നിരുന്നു. എന്തൊക്കെ പ്രത്യാഘാതങ്ങളാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം ഉണ്ടാകുന്നത്? ഇത് നമ്മുടെ ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കാം? ഇക്കാര്യങ്ങൾ സിഡ്‌നിയിൽ സീനിയർ വേസ്റ്റ് ആൻഡ് വേസ്റ്റ് വാട്ടർ എഞ്ചിനീയർ ആയ അവനിഷ് പണിക്കർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share