(ശ്രോതാക്കളുടെ ശ്രദ്ധയ്ക്ക് - ഇത് പൊതുവായ വിവരങ്ങൾ മാത്രമാണ്. നിങ്ങൾ പൗരത്വത്തിനായി അപേക്ഷിക്കുന്നുണ്ടെങ്കിൽ കുടിയേറ്റകാര്യ വകുപ്പിൽ നിന്ന് വിവരങ്ങൾ ശേഖരിക്കേണ്ടതാണ്.)
ഓസ്ട്രേലിയൻ പൗരത്വനിയമം: പുതിയ അപേക്ഷകർ അറിയേണ്ട കാര്യങ്ങൾ...

(AAP Image/Andrew Brownbill) Source: AAP
ഓട്രേലിയൻ പൗരത്വ നിയമങ്ങൾ കർശനമാക്കുന്നതിനുള്ള നിയമഭേദഗതി ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. എന്നാൽ പുതിയ വ്യവസ്ഥകളെക്കുറിച്ച് പൂർണമായ വ്യക്തത ഇപ്പോഴും വന്നിട്ടില്ല. ഏതൊക്കെ വ്യവസ്ഥകളാണ് മാറുന്നതെന്നും, എന്തൊക്കെ അവ്യക്തതകളാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും തുടരുന്നതെന്നും വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവീസസിലെ എഡ്വേർഡ് ഫ്രാൻസിസ്.
Share