ദി ഹണ്ടിങ് എന്ന പേരിൽ എസ് ബി എസ് ലും എസ് ബി എസ് ഓൺ ഡിമാൻഡിലും ഒരു പരമ്പര ഈ മാസം പ്രക്ഷേപണം ചെയ്യുന്നു. വ്യക്തി ബന്ധങ്ങൾ, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ ടെക്നോളജിയുടെ ഉപയോഗം മൂലം ഉടലെടുത്തിരിക്കുന്ന വെല്ലുവിളികൾ കൗമാരപ്രായക്കാർ എങ്ങനെ തരണം ചെയുന്നു എന്ന വിഷയമാണ് പരമ്പരയിൽ പരിശോധിക്കുന്നത്.
നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് ഓസ്‌ട്രേലിയയിൽ ഗുരുതര കുറ്റം; റിവഞ്ച് പോണിന്റെ നിയമവശങ്ങൾ അറിയാം

Source: SBS
മറ്റുള്ളവരുടെ നഗ്ന ചിത്രങ്ങൾ എടുക്കുകയും അവ അനുവാദമില്ലാതെ പ്രചരിപ്പിക്കുകയും ചെയ്യുന്ന റിവഞ്ച് പോൺ ഓസ്‌ട്രേലിയയിൽ ഗുരുതരമായ കുറ്റകൃത്യമാണ്. കുട്ടികൾക്കിടയിലും ഇന്റർനെറ്റ് ഉപയോഗം വർധിച്ചുവരുന്ന ഈ സമയത്ത് ഗൗരവമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്ന റിവഞ്ച് പോണിനെക്കുറിച്ചും ഇതിന്റെ നിയമവശങ്ങളും സിഡ്നിയിൽ ഫ്രീഡ്മാൻ ആൻഡ് ഗോപാലൻ സോളിസിറ്റേഴ്‌സിൽ അഭിഭാഷകയായ മിട്ടു ഗോപാലൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share