ലെവല്‍ 2 എന്ന തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് കൊണ്ടുവന്നത്.
മേയ് അവസാനത്തോടെ സംസ്ഥാനത്ത് ലെവല്‍ ഒന്ന് എന്ന തലത്തിലെ ജല ഉപയോഗ നിയന്ത്രണങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ വരള്‍ച്ച കൂടുതല്‍ രൂക്ഷമായതോടെയാണ് നിയന്ത്രണം കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Much of Australia is being gripped by drought. Source: Getty
സിഡ്‌നി ഉള്‍പ്പെടുന്ന ഗ്രേറ്റര്‍ സിഡ്‌നി മേഖലയിലും, ഇല്ലവാര, ബ്ലൂ മൗണ്ടന്‍ മേഖലകളിലുമായിരിക്കും ലെവല്‍ 2 നിയന്ത്രണം.
നിങ്ങളെ എങ്ങനെ ബാധിക്കും?
ലെവല്‍ 2 ലെ പ്രധാന നിയന്ത്രണങ്ങള്‍ ഇവയാണ്
- രാവിലെ 10 മണിക്കുമുമ്പോ, വൈകിട്ട് നാലു മണിക്ക് ശേഷമോ മാത്രമേ ചെടി നനയ്ക്കാന്‍ പാടുള്ളൂ. അതും ഹോസ് ഉപയോഗിച്ച് പാടില്ല. ബക്കറ്റോ, ക്യാനോ ഉപയോഗിക്കണം
- സ്മാര്‍ട്ട്/ഡ്രിപ് ഇറിഗേഷന്‍ സംവിധാനം ഉണ്ടെങ്കില്‍ 15 മിനിട്ട് നേരം ഉപയോഗിക്കാം. അതും 10 മണിക്കു മുമ്പോ നാലു മണിക്കു ശേഷമോ മാത്രം
- കട്ടിയേറിയ പ്രതലകങ്ങള്‍ (കോണ്‍ക്രീറ്റ് ഡ്രൈവ് വേ പോലുള്ളവ) ഹോസ് ഉപയോഗിച്ച് കഴുകാന്‍ പാടില്ല ( അടിയന്തര സാഹചര്യങ്ങളില്‍ ഇളവ് ലഭിക്കും.)
- കാര്‍ കഴുകാന്‍ ഹോസ് ഉപയോഗിക്കരുത്. ബക്കറ്റും സ്‌പോഞ്ചും ഉപയോഗിച്ച് മാത്രം. അല്ലെങ്കില്‍ കാര്‍ വാഷ് കേന്ദ്രങ്ങളെ സമീപിക്കുക.
- സ്വിമ്മിംഗ് പൂളുകളില്‍ വെള്ളം നിറയ്ക്കണമെങ്കില്‍ പ്രത്യേക പെര്‍മിറ്റ് വേണം
- പൂളിലെ വെള്ളം ചൂടുകൊണ്ട് കുറഞ്ഞാല്‍ പരമാവധി 15 മിനിട്ട് മാത്രം വെള്ളം നിറയ്ക്കാം
സാധാരണ രീതിയില്‍ ഡാമുകളിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ 40 ശതമാനം ആകുമ്പോഴാണ് ലെവല്‍ 2 നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ വ്യവസ്ഥയുള്ളത്.
എന്നാല്‍ വരള്‍ച്ച തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 45 ശതമാനമാകുമ്പോള്‍ തന്നെ നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം.

water levels at Warragamba Dam are currently at 54.8% in Sydney(AAP Image/Dean Lewins) Source: AAP
ലംഘിച്ചാല്‍ പിഴ
ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പിഴയീടാക്കുമെന്ന് സിഡ്‌നി വോട്ടര്‍ വ്യക്തമാക്കി.
വ്യക്തികള്‍ക്ക് 220 ഡോളറും ബിസിനസുകള്‍ക്ക് 550 ഡോളറുമായിരിക്കും പിഴ.
നീങ്ങുന്നത് ലെവല്‍ 3 നിയന്ത്രണങ്ങളിലേക്ക്
വരള്‍ച്ച ഇതുപോലെ തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്ത് ലെവല്‍ 3 നിയന്ത്രണങ്ങള് ഏര്‍പ്പെടുത്തേണ്ടി വരും എന്നാണ് മുന്നറിയിപ്പ്.
ഡാമുകളിലെ ജലനിരപ്പ് 30 ശതമാനം ആകുമ്പോഴാണ് ലെവല്‍ 3 നിയന്ത്രണം കൊണ്ടുവരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത ജൂലൈയോടെ ഇതുണ്ടാകാം എന്നാണ് വിലയിരുത്തല്‍.
എന്നാല്‍ മഴയില്ലാത്ത സാഹചര്യം തുടര്‍ന്നാല്‍ അതിനു മുമ്പു തന്നെ് അത്രയും മോശമാകും എന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.
വെള്ളം ഉപയോഗിക്കുന്ന ബിസിനസുകളെയായിരിക്കും ലെവല്‍ 3 നിയന്ത്രണങ്ങള്‍ ബാധിക്കുക. ചെടികള്‍ വില്‍ക്കുന്ന നഴ്‌സറികള്‍, കാര്‍ വാഷിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങള്‍ വരാം.

You can only wash your vehicles with a bucket and sponge. Source: Pexels
എന്തൊക്കെയായിരിക്കും നിയന്ത്രണങ്ങള്‍ എന്ന കാര്യത്തില്‍ ചര്‍ച്ചകള#് പുരോഗമിക്കുകയാണ്. ഇതിന് സംസ്ഥാന മന്ത്രിസഭയുടെയും അനുമതി ആവശ്യമാണ്.