എസ് ബി എസ് അവതാരകരായി കൊച്ചുകൂട്ടുകാര്‍..
SBS Malayalam
ഈ സ്‌കൂള്‍ അവധിക്കാലത്ത് എസ് ബി എസ് മലയാളം റേഡിയോയില്‍ അവതാരകരായി ഒരു സംഘം കൊച്ചുകൂട്ടുകാരുമെത്തിയിരുന്നു. സിഡ്‌നിയിലുള്ള എസ് ബി എസ് റേഡിയോ സ്റ്റുഡിയോയില്‍ നിന്ന് ഈ കൂട്ടുകാരാണ് കുറേനേരം പരിപാടികള്‍ അവതരിപ്പിച്ചത്. സിഡ്‌നിയിലെ മലയാളി സ്‌കൂളായ ബാലകൈരളിയിലെ കുട്ടികള്‍ അവതരിപ്പിച്ച പരിപാടികള്‍ നമുക്ക് ഇവിടെ കേള്‍ക്കാം... (ഓസ്‌ട്രേലിയയുടെ മറ്റു ഭാഗത്തുള്ള മലയാളിക്കുട്ടികള്‍ക്കും ദേശീയ റേഡിയോ പ്രക്ഷേപണമായ എസ് ബി എസ് മലയാളം റേഡിയോയുടെ പരിപാടിയില്‍ പങ്കാളികളാകാം. മലയാളം സ്‌കൂളുകള്‍ക്കും രക്ഷിതാക്കള്‍ക്കും എസ് ബി എസ് റേഡിയോയെ ബന്ധപ്പെടാവുന്നതാണ്. നമ്പര്‍: 02 9430 2832. ഇമെയില്‍: malayalam.program@sbs.com.au)
Share