കരള്‍ മാറ്റിവച്ച്, ജീവൻ തിരിച്ചുപിടിച്ച ഒരു മലയാളി

Source: Adapted from Aphelpsmd (CC BY-SA 4.0) /
മലയാളികള്‍ക്ക് കരള്‍ രോഗങ്ങള്‍ കൂടുന്നതിന്റെ കാരണത്തെക്കുറിച്ച് ഏതാനും ദിവസം മുമ്പ് എസ് ബി എസ് മലയാളം റേഡിയോ വിശദീകരിച്ചിരുന്നു. അതൊടൊപ്പംതന്നെ, ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ മലയാളികള്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു ആരോഗ്യവിഷയമാണ് അവയവദാനം. രക്താര്‍ബുദ ബാധയെത്തുടര്‍ന്ന് മജ്ജ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന ബ്രിസ്‌ബൈന്‍ മലയാളി സുജിത് നായരെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കും. ഈ സാഹചര്യത്തില്‍, അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കരള്‍ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു ഓസ്‌ട്രേലിയന്‍ മലയാളിയുമായി സംസാരിക്കുകയാണ് നമ്മള്‍. ഗുരുതരമായ ലിവര്‍ സിറോസിസിനെ തുടര്‍ന്ന് കരള്‍ പൂര്‍ണ്ണമായും മാറ്റിവച്ച അഡ്‌ലൈഡ് സ്വദേശി സതീശ് പത്മനാഭന്‍, അതിന്റെ അനുഭവങ്ങള്‍ വിവരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share