ജെറി അമൽദേവിൻറെ സംഗീതസന്ധ്യയുടെ ടിക്കറ്റുകൾ നേടാം, സൗജന്യമായി..
ലളിതസുന്ദരമായ ഈണങ്ങളിലൂടെ മലയാളിയുടെ മനസ് കീഴടക്കിയ സംഗീത സംവിധായകനാണ് ജെറി അമൽദേവ്. രണ്ടു പതിറ്റാണ്ടിൻറെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം, നവംബറിൽ ഓസ്ട്രേലിയയിൽ സംഗീത പരിപാടികൾക്കായി എത്തുന്നുണ്ട്. സംഗീത ജീവിതത്തെക്കുറിച്ചും, സിനിമയിൽ നിന്നുള്ള ഇടവേളയെക്കുറിച്ചുമെല്ലാം അദ്ദേഹം എസ് ബി എസ് മലയാളം റേഡിയോയോട് മനസു തുറന്നു. അതു കേൾക്കാം ഇവിടെ..
സിംഗ് ഓസ്ട്രേലിയ, വിത്ത് ജെറി അമൽദേവ്
മെൽബണിലും അഡ്ലൈഡിലുമാണ് ജെറി അമൽദേവിൻറെ സംഗീത പരിപാടികൾ നടക്കുന്നത്.

Source: Supplied
ടിക്കറ്റുകൾ സൗജന്യമായി നേടാം
രണ്ടു വേദികളിലെയും ടിക്കറ്റുകൾ സൗജന്യമായി നേടാൻ എസ് ബി എസ് മലയാളം ശ്രോതാക്കൾക്ക് അവസരം. മെൽബണിലും അഡ്ലൈഡിലും രണ്ടു ടിക്കറ്റുകൾ വീതമാണ് സൗജന്യമായി നൽകുന്നത്.
ചോദ്യം: ജെറി അമൽദേവ് ആദ്യമായി സംഗീതം നൽകിയ മലയാള സിനിമ ഏത്?
എത്രയും വേഗം ഉത്തരം അയക്കുക, ജെറി അമൽദേവ് ഷോയുടെ രണ്ടു ടിക്കറ്റുകൾ സൗജന്യമായി നേടുക.
(നിങ്ങളുടെ സ്ഥലം കൂടി ഉത്തരത്തോടൊപ്പം അറിയിക്കുക)