മനസിനെ ശക്തിപ്പെടുത്തിയാല്‍ മറ്റെല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന പരിശീലന പരിപാടിയാണ് മൈന്‍ഡ് പവര്‍ ട്രെയിനിംഗ് അഥവാ മനശക്തി പരിശീലനം. ലോകത്തെമ്പാടും പല സ്ഥാപനങ്ങളും ഈ പരിശീലനം നല്‍കുന്നുണ്ട്. മൈന്‍ഡ് പവര്‍ പരിശീലനത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച്, കേരളത്തിലെ പ്രമുഖ പരിശീലകനായ ഡോക്ടര്‍ പി പി വിജയനുമായി സംസാരിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ. ഡോ. പി പി വിജയന്‍ അടുത്തിടെ ഓസ്‌ട്രേലിയയിലെത്തിയപ്പോള്‍ നടത്തിയ അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
(ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ഈ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത് ഡോ. പി പി വിജയന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് ശാരീരികമായോ മാനസികമായോ ഉള്ള സംശയങ്ങള്‍ നിങ്ങളുടെ ഡോക്ടറോട് നേരില്‍ സംസാരിക്കുക.)
ക്യാന്‍സര്‍ മാനസികരോഗമോ? ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ വിശദീകരണം
മാനസിക കാരണങ്ങള്‍ കൊണ്ടാണ് ഭൂരിഭാഗം ക്യാന്‍സര്‍ രോഗങ്ങളുമുണ്ടാകുന്നത് എന്ന വാദത്തിന്റെ അടിസ്ഥാനമായി ഡോ. വിജയന്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാണിച്ചത് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ പഠനമാണ്. അഭിമുഖത്തിനു ശേഷം ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് എസ് ബി എസ് മലയാളം പരിശോധിച്ചു. ഈ വിഷയത്തില്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന വിശദീകരണം ഇതാണ്:
എന്നാല്‍, മാനസിക സ്ഥിതിയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് ക്യാന്‍സര്‍ വരാം എന്നതിന് ഒരു തെളിവുമില്ല."
യൂണിവേഴ്സിറ്റിയുടെ വിശദീകരണം ഇവിടെ കാണാം...





