ഓറഞ്ചുമരങ്ങളുടെ വീട് ഉള്‍പ്പെടെയുള്ള ഏഴു മലയാള ചിത്രങ്ങളാണ് മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലുള്ളത്. ഓഗസ്റ്റ് 30 വരെ മേളയിലെ ചിത്രങ്ങളെല്ലാം സൗജന്യമായി കാണാന്‍ കഴിയും. ഫിലിം ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ 27 ഭാഷകളിലെ 120ഓളം ചിത്രങ്ങളാണ് സൗജന്യമായി കാണാന്‍ കഴിയുക.
പ്രമുഖ OTT പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ കച്ചവടസിനിമകൾക്ക് പുറകേ; നല്ല സിനിമകൾ സ്വീകരിക്കുന്നില്ല: ഡോ. ബിജു

Dr. Biju with Nedumudi Venu in the set of Orange Mrangalude Veedu Source: Facebook/Dr. Biju
സമീപകാലത്തായി മലയാളസിനിമയെ ലോകസിനിമാരംഗത്ത് സജീവമാക്കി നിർത്തുന്ന സംവിധായകനാണ് ഡോ. ബിജു. മെൽബൺ ഇന്ത്യൻ ചലച്ചിത്രമേളയിൽ അദ്ദേഹത്തിന്റെ ‘ഓറഞ്ചുമരങ്ങളുടെ വീട്’ പ്രദർശനത്തിനെത്തുമ്പോൾ, അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നു.
Share



