ഓസ്ട്രേലിയ ഡേയിൽ "കേരളീയ" പച്ചക്കറിത്തോട്ടം പ്രദർശനവുമായി മലയാളി വിദ്യാർത്ഥി

Source: Stefan Thottunkal
ഓസ്ട്രേലിയയുടെ ദേശീയ ദിനമായ ഓസ്ട്രേലിയ ഡേ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ബ്രിസ്ബൈനിലെ ഒരു മലയാളി വിദ്യാർത്ഥി. തന്റെ വീട്ടിലെ പച്ചക്കറിത്തോട്ടം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തും, അവിടത്തെ കേരളീയത്തനിമയാർന്ന കൃഷിരീതികൾ പരിചയപ്പെടുത്തിയുമാണ് സ്റ്റെഫാൻ തോട്ടുങ്കൽ എന്ന പന്ത്രണ്ടാം ക്ലാസുകാരൻ ശ്രദ്ധേയനായത്. ക്യാസൻസർ കൗൺസിലിന് നൽകാനായി സഹായധനം ശേഖരിക്കുകയായിരുന്നു ഇതിലൂടെ സ്റ്റെഫാൻ ചെയ്തത്. സ്റ്റെഫാൻറെ പച്ചക്കറിത്തോട്ടത്തെയും, പ്രദർശനത്തെയും കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share